ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡം പുതുക്കി: കണ്ടെയ്ന്മെന്റ് സോണുകള്‍ വാര്‍ഡ് തലത്തിലല്ല, കൂടുതല്‍ ചുരുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന കണ്ടെയ്മെന്റ് സോണുകള്‍ ചുരുക്കാനാണ് തീരുമാനം. പത്ത് അംഗങ്ങളില്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുവരെ മൈക്രോ കണ്ടെയ്ന്മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍ താഴെ ആണെങ്കില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ അനുസരിച്ചായിരിക്കും നിയന്ത്രണം.
100 മീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ച് രോഗബാധിതരെങ്കില്‍ അവിടം ക്ലസ്റ്ററായി പരിഗണിക്കും. സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."