മാധ്യമ വിലക്ക് ഫാഷിസ്റ്റ് ഭരണകൂട ശൈലി- ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
തിരുവനന്തപുരം: മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാഷിസ്റ്റ് ഭരണകൂട ശൈലിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണറില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കേഡര്‍മാരായ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, കൈരളി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി രാജ്ഭവന്‍ നിഷേധിച്ചത്. ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ്. തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവനില്‍ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല -സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."