വിദേശ പഠനത്തിന് സാമ്പത്തികമാണോ പ്രശ്‌നം? വിഷമിക്കേണ്ട; ഇന്ത്യക്കാര്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്ന അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം
വിദേശ പഠനത്തിന് സാമ്പത്തികമാണോ പ്രശ്‌നം? വിഷമിക്കേണ്ട; ഇന്ത്യക്കാര്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്ന അഞ്ച് സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം
വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തികം. ഉപരി പഠനം ഓഫര്‍ ചെയ്യുന്ന വിദേശ സര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസ്, യാത്ര ചെലവ്, അഡ്മിഷന്‍ ഫീസ്, താമസച്ചെലവ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിങ്ങനെ വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് ഏല്‍ക്കേണ്ടി വരുന്നത്. അതുകൊണ്ട് പലരും തങ്ങളുടെ വിദേശ സ്വപ്നങ്ങള്‍ പെട്ടിയില്‍ അടച്ച് വെക്കാറാണ് പതിവ്.
എന്നാല്‍ നിങ്ങളുടെ വിദേശ പഠന സ്വപ്നങ്ങള്‍ സഫലീകരിക്കുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് നേരിട്ടും അല്ലാതെയും വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? യു.കെ, യു.എസ്.എ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കം വിവിധ വിദേശ രാജ്യങ്ങളിലേക്ക് യു.ജി, പി.ജി, ഗവേഷണ പഠനത്തിനായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ പ്രധാനപ്പെട്ട ഏഴ് സ്‌കോളര്‍ഷിപ്പ് പദ്ധതികളെ കുറിച്ചാണ് താഴെ പറയുന്നത്.
- ഫുള്‍ ബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്
അമേരിക്കയില്‍ ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. തെരഞ്ഞെടുത്ത യു.എസ് കോളജുകളിലും സര്‍വ്വകലാശാലകളിലും മാസ്റ്റര്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ആര്‍ട്സ് & കള്‍ച്ചറല്‍ മാനേജ്മെന്റ്, മ്യൂസിയം സ്റ്റഡീസ്, എകണോമിക്സ്, പരിസ്ഥിതി പഠനം, ജേര്‍ണലിസം, ഇന്റര്‍നാഷണല്‍ അഫയേര്‍സ്, പബ്ലിക് ഹെല്‍ത്ത്, വുമണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അക്കാദമിക മികവിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.usief.org.in/Fulbright-Nehru-Fellowships.aspx സന്ദര്‍ശിക്കുക.
- ജെ.എന്‍ ടാറ്റ എന്‍ഡോവ്‌മെന്റ്
വിദേശ യൂണിവേഴ്‌സിറ്റികളില്‍ മാസ്‌റ്റേഴ്‌സ്, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. അക്കാദമിക മികവിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ആനുകൂല്യമായി ലഭിക്കുക. ഏതെങ്കിലും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jntataendowment.org/ സന്ദര്‍ശിക്കുക. - ആഗ ഖാന്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം
വിദേശ യൂണിവേഴ്‌സിറ്റികളില്‍ മുഴുവന്‍ സമയ മാസ്‌റ്റേഴ്‌സ് പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. അക്കാദമിക് മികവിനോടൊപ്പം ഉദ്യോഗാര്‍ഥികളുടെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിക്കപ്പെടുന്നതാണ്. മാസ്റ്റേഴ്‌സ് കോഴ്‌സുകളോടൊപ്പം പി.എച്ച്.ഡി പഠനവും പരിഗണിക്കും. 30 വയസിന് താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. 2024-25 അക്കാദമിക വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് ആപ്ലിക്കേഷന്‍ 2024 ജനുവരിയില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://the.akdn/en/what-we-do/developing-human-capacity/education/
- ഫുള്‍ബ്രൈറ്റ്- കലാം ക്ലൈമറ്റ് സ്‌കോളര്‍ഷിപ്പ
ഇന്ത്യയിലെയും യു.എസിലെയും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ക്ലൈമറ്റ് സ്റ്റഡീസില്‍ പഠനം പ്രോത്സാഹിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയക്കിയ ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് ലഭിക്കുക. കാലാവസ്ഥ ഗവേഷണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ശാസ്ത്ര സാങ്കേതിക ഗവേഷണ സ്‌കോളര്‍മാരെ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. ജിയോളജി, എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്, അഗ്രികള്‍ച്ചര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എര്‍ത്ത് സയന്‍സ് എന്നിവക്ക് പുറമെ തെരഞ്ഞെടുത്ത മേഖലകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.usief.org.in/Fulbright-Kalam-Climate-Fellowship.aspx
- നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്ന പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗം, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗാത കരകൗശല തൊഴിലാളികള്‍ എന്നീ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ജര്‍മ്മനി, യു.കെ, യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ട്യൂഷന്‍ ഫീസ്, താമസം, പഠനത്തിനായുള്ള മറ്റ് ചെലവുകള്‍ എന്നീ ചെലവുകള്‍ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നുളള ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കോഴ്‌സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nosmsje.gov.in/(X(1)S(ndbcx21a2juwv5igkqei2amu))/Login.aspx സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."