HOME
DETAILS

പണം തരും ഏജന്‍സികള്‍

  
Web Desk
March 24 2024 | 04:03 AM

Paying agencies

ന്യൂഡല്‍ഹി: സുപ്രിംകോടതി സ്വരം കടുപ്പിച്ചതിനുപിന്നാലെ പരസ്യമാക്കിയ ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കടപ്പത്രം വഴി സംഭാവന നല്‍കിയവരിലേറെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവയും വിവാദ സ്ഥാപനങ്ങളുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

ഖനിവ്യവസായ മേഖലയിലുള്ളവരും വന്‍കിട കരാറുകാരും തങ്ങളുടെ സംഭാവനയിലേറെയും നല്‍കിയത് ബി.ജെ.പിക്കാണ്. ഇതോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ് (ഐ.ടി), സി.ബി.ഐ എന്നീ കേന്ദ്ര ഏജന്‍സികളുടെ നടപടി നേരിട്ട സ്ഥാപനങ്ങളും കടപ്പത്രം വാങ്ങി നല്‍കിയതും ബി.ജെ.പിക്കാണ്. ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധിപ്പെടുത്തിയതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇലക്ട്രല്‍ ബോണ്ട് 'നിയമപ്രകാരമുള്ള അഴിമതി' എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിപ്പകരുന്ന തെളിവുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട പട്ടികയിലുള്ളത്.

മേഘ എന്‍ജിനീയറിങ് 
പശ്ചാത്തല സൗകര്യവികസന മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ കരാര്‍ കമ്പനികളിലൊന്നായ മേഘ എന്‍ജിനീയറിങ് ബി.ജെ.പിക്ക് കടപ്പത്രത്തിലൂടെ സംഭാവനയായി നല്‍കിയത് 519 കോടിയാണ്. തെലങ്കാന ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് വിവാദമായ 1.15 ലക്ഷം കോടിയുടെ കാളേശ്വരം ജലസേചന പദ്ധതി, സോജില ടണല്‍ എന്നിവ നിര്‍മിച്ച കരാറുകാരാണ്. രാജ്യത്താകമാനം നൂറുകണക്കിന് ദേശീയപാത, പാലങ്ങള്‍, ടണലുകള്‍ എന്നിവയുടെ നിര്‍മാണ ചുമതലയും മേഘ എന്‍ജിനീയറിങിനാണ്. 2019 ഒക്ടോബറില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സ്ഥാപനമാണ് മേഘ എന്‍ജിനീയറിങ്. എന്നാല്‍ 2023 നവംബറിനിടയ്ക്ക് സ്ഥാപനം പലകുറി കടപ്പത്രം വാങ്ങി ഭരണ കക്ഷിക്ക് സംഭാവന നല്‍കി. ഇതിനു പിന്നാലെ ആദായ നികുതി വകുപ്പ് നടപടി മരവിക്കുകയും ചെയ്തു.

വേദാന്ത ലിമിറ്റഡ് 
രാജ്യത്തെ ഖനനമേഖലയിലെ കുത്തക സ്ഥാപനമായ വേദാന്ത ലിമിറ്റഡും ബി.ജെ.പിക്കാണ് കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത്- 226 കോടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വേദാന്ത ലിമിറ്റഡ് നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി കേസുകളും പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ കല്‍ക്കരി ഇടപാടില്‍ സി.ബി.ഐ കേസെടുക്കുകയും പിന്നീട് 2022ല്‍ ഇ.ഡി റെയ്ഡ് നടത്തുകയും ചെയ്ത സ്ഥാപനമാണ് വേദാന്ത. ബി.ജെ.പിക്ക് സംഭവാന നല്‍കിയശേഷം വേദാന്തയ്‌ക്കെതിരേ ഇ.ഡി-സി.ബി.ഐ അന്വേഷണമില്ല.

ഉത്കല്‍ അലുമിന ഇന്റര്‍നാഷനല്‍
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്കല്‍ അലുമിന ഇന്റര്‍നാഷനല്‍ ബി.ജെ.പിക്ക് 75 കോടി സംഭാവന നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിയമം ലംഘിച്ച് കമ്പനി നടത്തിയ ഖനനങ്ങള്‍ക്കെതിരേ വലിയ പ്രക്ഷോഭമുയര്‍ന്നിരുന്നു. ഒഡിഷയിലെ രായഗഡ ജില്ലയിലെ കാശിപൂര്‍ ബ്ലോക്കിലെ ബഗ്രിജോല ഗ്രാമത്തിനുസമീപം കമ്പനി ഖനനം നടത്തുന്നതിനെതിരായ പ്രതിഷേധത്തിനിടെ പൊലിസ് വെടിവയ്പില്‍ നാല് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. 2021ല്‍ ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ട സ്ഥാപനമാണ് ഉത്കല്‍ അലുമിന ഇന്റര്‍നാഷനല്‍.

കെ.ജെ.എസ് അലുവാലിയ 
ഒഡിഷയിലെ വിവാദ ഖനന കമ്പനികളായ കെ.ജെ.എസ് അലുവാലിയ  14 കോടി രൂപയും റുംഗട്ട 50 കോടി രൂപയും ബി.ജെ.പിക്ക് കടപ്പത്രമായി നല്‍കി. രണ്ടു കമ്പനികള്‍ക്കെതിരെയും ഐ.ടി വകുപ്പ് നടപടി സ്വീകരിച്ചിരുന്നെങ്കിലും കടപ്പത്ര സംഭാവനയ്ക്ക് പിന്നാലെ നടപടി നിലച്ചു.

നവയുഗ എന്‍ജിനീയറിങ്
നിര്‍മാണത്തിനിടെ തകര്‍ന്നു വീണ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാതാക്കളായ നവയുഗ എന്‍ജിനീയറിങ് കമ്പനി 55 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. 2018ല്‍ ഐ.ടി വകുപ്പ് നടപടി നേരിട്ട സ്ഥാപനമാണിത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനും തുടര്‍നടപടികള്‍ക്കും വിധേയമായ നിരവധി സ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സംഭവാന നല്‍കിയതായി കമ്മിഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വിസസ് 1,368 കോടിയാണ് കടപ്പത്ര സംഭാവന നല്‍കിയത്. 2021 മെയ് വരെ ഇ.ഡി, സി.ബി.ഐ, ഐ.ടി വകുപ്പുകളുടെ റെയ്ഡിനും മറ്റ് നടപടികള്‍ക്കും വിധേയമായ സ്ഥാപനമാണിത്. എന്നാല്‍, ബി.ജെ.പിക്ക് സംഭാവന നല്‍കിയതോടെ മൂന്ന് അന്വേഷണ ഏജന്‍സികളുടെയും നടപടി മരവിച്ചു. ഐ.ടി-ഇ.ഡി റെയ്ഡിനും നടപടികള്‍ക്കു വിധേയമായ ഹിറ്റെറോ ഫാര്‍മ ഗ്രൂപ്പ് 60 കോടിയുടെ കടപ്പത്രമാണ് വാങ്ങിയത്. ഇതോടെ റെയ്ഡും തുടര്‍നടപടികളും നിലച്ചു.

ഹിറോ മോട്ടോ കോര്‍പ്, രശ്മി ഗ്രൂപ്പ്്, ഡി.എല്‍.എഫ് ഗ്രൂപ്പ്, റെഡ്ഡീസ് ലാബ്, യുനൈറ്റഡ് ഫോസ്ഫറസ്, അരബിന്ദോ ഫാര്‍മ, ട്രിഡന്റ് ചെംഫര്‍, ചെന്നൈ ഗ്രീന്‍ വുഡ് തുടങ്ങിയ സ്ഥാപനങ്ങളും കടപ്പത്രം വാങ്ങി ഭരണകക്ഷിക്ക് നല്‍കിയവരുടെ പട്ടികയിലുണ്ട്. ഈ സ്ഥാപനങ്ങളിലും ഇ.ഡി, ഐ.ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായ പ്രചാരണം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയാണ്  കളങ്കിതരില്‍നിന്ന് കോടികള്‍ സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago