HOME
DETAILS

ചികിത്സക്കെത്തിയ 18കാരിയെ പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

  
backup
August 26 2016 | 13:08 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-18%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af

കാസര്‍കോട്: ആശുപത്രിയില്‍ ചികിത്സക്കെത്തിയ 18കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് ജനറലാശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ കര്‍ണാടക സ്വദേശിനിയായ ദലിത് യുവതിയാണ് പീഡനത്തിനിരയായത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയടക്കമുള്ള മൂന്നുപേരാണ് അറസ്റ്റിലായത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ഉദുമ ബാര സ്വദേശി കുണ്ടുകുളംപാറ ഹൗസില്‍ കിഷോര്‍ (29), കിഷോറിന്റ സുഹൃത്തുക്കളായ കെ.എം മഞ്ജുനാഥ് (34), മുക്കുന്നോത്ത് ഹൗസില്‍ എം.കെ അനില്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ പരിചയപ്പെട്ട കിഷോര്‍ യുവതിയെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോവുകയും കിഷോറും മറ്റുള്ളവരും ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.

കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ 22 നാണ് പെണ്‍കുട്ടി തനിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രാജപുരം പൂടങ്കല്ലില്‍ ബന്ധുക്കളോടൊപ്പമാണ് കര്‍ണാടക സ്വദേശിനിയായ യുവതി താമസിക്കുന്നത്.

തിരിച്ചുപോകാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നേദിവസം രാത്രി ആശുപത്രിയില്‍തന്നെ തങ്ങി. ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീക്കൊപ്പം സ്ത്രീകളുടെ വാര്‍ഡില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ കഴിയവെയാണ് ആശുപത്രി ജീവനക്കാരനായ കിഷോറിനെ യുവതി പരിചയപ്പെടുന്നത്. പിറ്റേന്ന് രാവിലെ രാജപുരത്തെ വീട്ടിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങവെ കിഷോര്‍ തന്റെ ഓട്ടോറിക്ഷയില്‍ വഴിയില്‍ ഇറക്കാമെന്ന് പറഞ്ഞു കയറ്റുകയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പ്രതികളായ രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റി.

പിന്നീട് ബലം പ്രയോഗിച്ച് നഗരത്തിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ട് മൂന്നുപേരും കടന്നുകളയുകയായിരുന്നു. പിന്നീട് രാജപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ യുവതി ബന്ധുക്കളോട് വിവരം പറഞ്ഞു. തുടര്‍ന്നാണ് പൊലിസില്‍ പരാതിപ്പെടുന്നതും പ്രതികളായ മൂന്നുപേരെയും പൊലിസ് അറസ്റ്റ് ചെയ്യുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago