HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസ് പ്രതികള്‍ക്ക് ജാമ്യം
backup
August 15 2021 | 01:08 AM
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ കസ്റ്റഡിയില്‍ കഴിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കുഴല്‍പ്പണക്കേസില്‍ പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം തീരുമാനമാകാത്ത സാഹചര്യത്തില്‍, പ്രതികള്‍ കസ്റ്റഡിയില്‍ അനന്തമായി കഴിയേണ്ടിവരുമെന്നു കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ കാലതാമസം ഉണ്ടായേക്കാമെന്നും കോടതി വിലയിരുത്തി. കേസിലെ രണ്ടാംപ്രതി തലശേരി തിരുവങ്ങാട് വിന്‍സം സുജീഷ്, ഇരുപതാം പ്രതി വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് ദീപ്തി, എട്ടാംപ്രതി തൃശൂര്‍ വെളയനാട് കുറ്റ്ലിചാല്പറമ്പില് അഭിജിത്ത്, അഞ്ചാം പ്രതി തൃശൂര്‍ വടക്കുംകര വട്ടപ്പറമ്പില്‍ അരീഷ്, ഏഴാം പ്രതി തൃശൂര്‍ പള്ളേപ്പാടം താരുപീടികയില് ലബീബ്, ഒന്‍പതാം പ്രതി തൃശൂര്‍ വെള്ളൂര്‍ക്കര തോപ്പില്‍ വീട്ടില്‍ വട്ടൂര് ബാബു എന്ന ബാബു, പത്താം പ്രതി തൃശൂര്‍ വടക്കുംകര വെളാംപറമ്പില് അബ്ദുല്‍ ഷാഹിദ്, 12-ാം പ്രതി മലപ്പൂറം മമ്പാട് കച്ചേരിക്കുനിയില്‍ അബ്ദുല്‍ ബഷീര്‍, 16-ാം പ്രതി കോഴിക്കോട് പന്നിയങ്കര താന്നിക്കപ്പറമ്പ് അബ്ദുല്‍ റഷീദ്, 21-ാം പ്രതി മലപ്പുറം മങ്കട കല്ലിങ്കല്‍ വീട്ടില്‍ സുല്‍ഫിക്കര്‍ എന്ന സുല്‍ഫിക്കര്‍ അലി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് ആള് ജാമ്യം, പ്രതികളുടെ പാസ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണം, കോടതിയാവശ്യത്തിനല്ലാതെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ദേശീയപാതയില്‍ കൊടകരയില്‍ ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ന്നെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."