നിയമസഭാ കയ്യാങ്കളി കേസ്; ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് ഒരു മാസത്തെ സമയം ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍,കേസ് നവംബര്‍ 30 ലേക്ക് മാറ്റി
തിരുവനന്തപുരം; നിയമസഭാ കയ്യാങ്കളിക്കേസില്‍ ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കുന്നതിന് ഒരു മാസത്തെ സമയത്തെ സമയം ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍. കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി. പ്രൊസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍ അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നെങ്കിലും പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു.
നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നുത്. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡി.വി.ഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ വീണ്ടും ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.
നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റം നിഷേധിച്ചിരുന്നു.അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും കേസിലെ മൂന്നാം പ്രതിയായ ജയരാജന്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."