'മാപ്പെഴുതി നല്‍കി രാജ്യത്തെ ഒറ്റുകൊടുത്തവരാണ് സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തെ ചോദ്യം ചെയ്യുന്നത്'; രൂക്ഷവിമര്‍ശനവുമായി ഹനന്‍ മൊല്ല
ന്യൂഡല്‍ഹി: സി.പി.എം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ബി.ജെ.പി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായികിസാന്‍ സഭ അഖിലേന്ത്യ സെക്രട്ടറി ഹനന്‍ മൊല്ല.
മാപ്പെഴുതി നല്‍കി രാജ്യത്തെ ഒറ്റുകൊടു പാരമ്പര്യമാണ് സംഘപരിവാറിനുള്ളത്. ഇങ്ങനെയുള്ള ഭൂതകാലവും പേറി നടക്കുന്നവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത്. ഇത്തരക്കാര്‍ക്ക് ഹനന്‍ സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും
മൊല്ല പരിഹസിച്ചു. കിസാന്‍ സഭ അഖിലേന്ത്യ സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമാണ് ഹനന്‍ മൊല്ല.
പാര്‍ട്ടി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഓഫിസില്‍ പതാക ഉയര്‍ത്തി വിപുലമായ ആഘോഷ പരിപാടികള്‍ സി.പി.എം നടത്തുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് 75ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ-ബോധവല്‍ക്കരണ പരിപാടി നടത്താനാണ് തീരുമാനം.
1947 ആഗസ്റ്റ് 15നു ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സി.പി.എം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്.
അതേസമയം സി.പി.എം ആദ്യമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന വാദത്തെ മുതിര്‍ന്ന സി.പി.എം നേതാവ് സുജന്‍ ചക്രബര്‍ത്തി തള്ളിക്കളഞ്ഞിരുന്നു. വ്യത്യസ്തമായ തരത്തിലാണ് നേരത്തെ സ്വാതന്ത്ര്യ ദിനത്തെ സി.പി.എം ആഘോഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."