HOME
DETAILS

ക്രിസ്ത്യാനികള്‍ക്ക് നേരെ തുപ്പുന്നത് കുറ്റകരമല്ല; ന്യായീകരണവുമായി ഇസ്‌റാഈല്‍ മന്ത്രി

  
backup
October 06 2023 | 17:10 PM

spitting-christians-jerusalem-not-criminal-ben-gvir

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ക്രിസ്ത്യാനികളുടെ മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ഘോഷയാത്രക്ക് നേരെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയും ഒരു കൂട്ടം തീവ്ര ജൂത വിഭാഗം തുപ്പിയതില്‍ ന്യായീകരണവുമായി ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗിവര്‍.അല്‍ അറബി ടിവിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പഴയ നഗരത്തില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ പുരോഹിതരെ ലക്ഷ്യം വെക്കുന്ന തരത്തിലായിരുന്നു ക്രൈസ്തവരുടെ മതചിഹ്നങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഒരു കൂട്ടം തീവ്ര ജൂത വിഭാഗക്കാര്‍ ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഇസ്‌റാഈല്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്ക് നേരെ തുപ്പുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും തുപ്പിയവര്‍ക്ക് നേരെയുള്ള പൊലിസ് നടപടിയില്‍ തെറ്റില്ലെങ്കിലും എന്നാല്‍ അതിനെ ഉയര്‍ത്തി കാട്ടി ഇസ്‌റാഈലിനെ അപമാനിക്കാനാണ് പലരും ശ്രമിക്കുന്നതെന്നുമാണ് ദേശീയ സുരക്ഷാ മന്ത്രിയായ ഇദ്മാര്‍ ബെന്‍ ഗിവര്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. മുമ്പ് ക്രിസ്ത്യാനികള്‍ക്ക് നേരെ തുപ്പുന്നത് 'പരമ്പരാഗത ജൂത ആചാരത്തില്‍' പെട്ടതാണെന്ന് പറഞ്ഞ വ്യക്തിയാണ് ബെന്‍ ഗിവര്‍. പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ക്രിസ്തുമതം എന്തെന്ന് ഭൂരിഭാ​ഗം യഹൂദരും മറക്കുന്നെന്നും, കുരിശുയുദ്ധം, സ്പാനിഷ് വിചാരണ, കൂട്ടക്കൊലകൾ തുടങ്ങി പലതരത്തിലും ക്രിസ്ത്യാനികൾ യഹൂദരെ ദ്രോഹിച്ചത് മറക്കാൻ പാടില്ലെന്നും സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ബെൻ ​ഗിവർ കൂട്ടിച്ചേർത്തു.

അതേസമയം ജറുസലേമിലും അധിനിവേശ പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് നേരെ തീവ്ര ജൂത ഗ്രൂപ്പുകള്‍ നടത്തുന്ന അക്രമങ്ങളില്‍ മാര്‍പാപ്പ അസ്വസ്ഥനാണെന്ന് ജറുസലേമിലെ അസംബ്ലി ഓഫ് കാത്തലിക്ക് ഓര്‍ഡിനറിയുടെ വക്താവായ വാദി അബു നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlights:spitting christians jerusalem not criminal ben gvir



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago