ജി.എസ്.ടി: പരിശീലന പദ്ധതിയ്ക്ക് തയാറായി കേരളം
തിരുവനന്തപുരം: ജി.എസ്.ടി പരിശീലന പരിപാടികള്‍ കേരളത്തില്‍ ഉടന്‍ ആരംഭിക്കും. 5500ഓളം വരുന്ന വാണിജ്യനികുതി, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനത്തിനാണ് തുടക്കം കുറിക്കുന്നത്. കോവളത്ത് സമാപിച്ച ജി.എസ്.ടി ട്രെയിനേഴ്സ് പ്രോഗ്രാമിലൂടെ വാണിജ്യ നികുതി, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ്, സി ആന്റ് എ.ജി, പുതുച്ചേരി വാണിജ്യ നികുതി വകുപ്പുകളിലെ 60ഓളം ഉന്നത ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കാളികളായി.
സമഗ്ര അവലോകനം, ഇ കൊമേഴ്സ്, വാറ്റില്‍ നിന്നും ജി.എസ്.ടിയിലേക്കുള്ള സുഗമമായ മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. പ്രായോഗിക തലത്തില്‍ ജി.എസ്.ടി താഴേത്തട്ടിലേക്കും വ്യാപാരികളിലേക്കും എങ്ങനെ എത്തിക്കാമെന്നതിനുള്ള നിര്‍ദേശങ്ങളാണ് പരിപാടി മുന്നോട്ടുവച്ചത്. സമാപനചടങ്ങില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി മാരപാണ്ട്യന് മുഖ്യപ്രഭാഷണം നടത്തി. വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ ഡോ. രാജന് ഖോബ്രാഗഡെ അവലോകനം നടത്തി. കേന്ദ്ര സര്‍ക്കാരും, നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് എക്സൈസ് ആന്‍ഡ് നര്‍ക്കോട്ടിക്സും സംസ്ഥാന വാണിജ്യ നികുതി വകുപ്പുമാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."