HOME
DETAILS

ലണ്ടന്‍ ഇകൊമേഴ്‌സ് അവാര്‍ഡ്: വെബ്കാസില്‍ ടെക്‌നോളജീസ് മികച്ച ഇകൊമേഴ്‌സ് ഏജന്‍സിയായി ഫൈനല്‍ റാങ്കില്‍

  
backup
October 07 2023 | 13:10 PM

london-ecommerce-award-web-castle-achieved-in-fina-rond

ദുബായ്: ദുബായ് ആസ്ഥാനമായ വെബ്കാസില്‍ ടെക്‌നോളജീസ് യുകെയില്‍ നടന്ന ലണ്ടന്‍ ഇകൊമേഴ്‌സ് 2023 അവാര്‍ഡില്‍ മികച്ച ഇകൊമേഴ്‌സ് ഏജന്‍സി വിഭാഗത്തില്‍ ഫൈനല്‍ റാങ്കില്‍ ഇടം നേടി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100ലധികം സ്ഥാപനങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. മികച്ച ഉപയോക്തൃ സേവനത്തിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് റാങ്ക്. ഇത്തരത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ യുഎഇയില്‍ നിന്നുള്ള ഏക സാന്നിധ്യമാണ് വെബ്കാസില്‍ ടെക്‌നോളജീസ്. എല്ലാ വര്‍ഷവും നടക്കുന്ന ലണ്ടന്‍ ഇകൊമേഴ്‌സ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മുന്‍നിര ഇകൊമേഴ്‌സ് സേവന ദാതാക്കളെ അംഗീകരിക്കാനും ആദരിക്കാനുമുള്ള ആഗോള വേദിയാണ്.
അഭിമാനകരമായ ഈ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് വെബ്കാസില്‍ സിഇഒ ജാബിര്‍ എം.എല്‍, റമീസ് രഹ്‌നാസ്, ഉമര്‍ ഫാറൂഖ്, സുഹൈര്‍ ഇഖ്ബാല്‍, ഷാഫി ജെന്‍സണ്‍ എന്നിവര്‍ അറിയിച്ചു. യുഎഇക്കകത്തും പുറത്തുമുള്ള നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് സമഗ്രമായ ഇകൊമേഴ്‌സ് സൊല്യൂഷന്‍സ് വെബ്കാസില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നു. യുഎഇ വിപണിയില്‍ മാത്രം ആയിരത്തിലധികം ഉപയോക്താക്കളുള്ള വെബ്കാസില്‍, ഇകൊമേഴ്‌സ് വ്യവസായത്തിലെ വിശ്വസനീയവും നൂതനവുമായ ഒരു സ്ഥാപനമെന്ന നിലയില്‍ ആഗോള തലത്തില്‍ റാങ്കിംഗ് സ്വന്തമാക്കിയത് വലിയ നേട്ടമായാണ് കാണുന്നതെന്നും സാരഥികള്‍ അവകാശപ്പെട്ടു.
15 വര്‍ഷത്തിലധികമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രഫഷനലുകള്‍ സേവനം ചെയ്യുന്നു. തങ്ങളുടെ ബിസിനസ് നെറ്റ്‌വര്‍ക് കൂടുതല്‍ വിപുലപ്പെടുത്താനായി ലണ്ടന്‍ ആസ്ഥാനമായി ഓഫീസ് തുറക്കാന്‍ പദ്ധതിയുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഈയിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ച യുഎഇയില്‍ നിന്നുള്ള ഐപിഎ സന്ദര്‍ശക സംഘത്തില്‍ വെബ്കാസില്‍ ടെക്‌നോളജീസ് സിഇഒ ജാബിറും ഉള്‍പ്പെട്ടിരുന്നു. സന്ദര്‍ശക വേളയില്‍ അദ്ദേഹത്തെ ഐപിഎ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരുന്നു. ലണ്ടന്‍ ഇകൊമേഴ്‌സ് അവാര്‍ഡ് 2023 ലെ നേട്ടം, വികസിച്ചു കൊണ്ടിരിക്കുന്ന ഇകൊമേഴ്‌സ് ലോകത്ത് വെബ്കാസില്‍ ടെക്‌നോളജീസിന്റെ മികവിനും ഉപയോക്തൃ സംതൃപ്തിക്കുമുള്ള വലിയ ബഹുമതിയായി അടയാളപ്പെടുത്തുന്നുവെന്ന് ജാബിര്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  24 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago