ഇ.ഡിക്ക് തൃശൂരില്‍ ഇലക്ഷന് ഡ്യൂട്ടി; സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു: എ.സി മൊയ്തീന്
ഇ.ഡിക്ക് തൃശൂരില്‍ ഇലക്ഷന് ഡ്യൂട്ടി; സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു: എ.സി മൊയ്തീന്
കരുവന്നൂര്‍: തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ.സി മൊയ്തീന്. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ തൃശൂര്‍ ജില്ലയെ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി ഇഡി അരങ്ങൊരുക്കുകയായിരുന്നുവെന്ന് എ സി മൊയ്തീന് പറഞ്ഞു.
ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ് കാല്‍നട ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീന് ചോദിച്ചു.
'ഇഡി കരുവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവര്‍ത്തനം തടയാന്‍ വേണ്ടിയാണ്. നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കാതിരിക്കാന്‍ വേണ്ടി മനഃപൂര്‍വമായിരുന്നു ഇത്. സഹകരണ ബാങ്കുകള്‍ എല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങള്‍ ഇഡിക്കനുസരിച്ച് കഥകള്‍ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീര്‍ത്തു. ഉണ്ടെന്ന് പറയാന്‍ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിര്‍ബന്ധിച്ചു', എസി മൊയ്തീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."