ഇന്ത്യയും സഊദി അറേബ്യയും വൈദ്യുതി കൈമാറും; ഊർജ്ജ മേഖലയിൽ പുതിയ കരാറുകൾ ഒപ്പ് വെച്ചു
റിയാദ്: ഉർജ്ജ മേഖലയില്‍ ഇന്ത്യയും സഊദി അറേബ്യയും പരസ്പരസഹകരണക്കരാറില്‍ ഒപ്പുവെച്ചു. സഊദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി മന്ത്രി രാജ് കുമാര്‍ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക് കാലാവസ്ഥ ഉച്ചകോടി പരിപാടിക്കിടെയാണ് ഇരുവരും കരാറില്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച് അടിയന്തര, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യയും സഊദി അറേബ്യയും വൈദ്യുതി കൈമാറും.
ശുദ്ധമായ ഹരിത ഹൈഡ്രജന്റെയും പുനരുപയോഗ ഊര്‍ജ പദ്ധതികളുടെയും സംയുക്ത വികസനവും ഉല്‍പാദനവും, ഹരിത ഹൈഡ്രജനില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുത ബന്ധം, പദ്ധതികളുടെ സംയുക്ത വികസനം, വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.
പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിലേക്കുള്ള സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തുന്ന, ഹരിത, ഹൈഡ്രജന്റെ സംയുക്ത ഉത്പാദനം, പഠനം നടത്തല്‍ തുടങ്ങിയയിലേക്കും സഹകരണം വ്യാപിക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."