" ബ്രൈറ്റ് ഓഫ് തൈബ" മീലാദ് ഫെസ്റ്റ് 2023 ന് പ്രൗഢോജ്വല സമാപനം
മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മബേല ശിഹാബ് തങ്ങൾ സ്മാരക ഹയര്സെക്കഡറി ഖുർആൻ മദ്രസയുടെ ഈവർഷത്തെ മീലാദ് ഫെസ്റ്റിന് പ്രൗഢോജ്വല സമാപനം. മബേല അഫ്‌റാഹ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മസ്കറ്റ് കെഎംസിസി ജനറൽ സെക്രെട്ടറി റഹീം വറ്റല്ലൂർ ഉദ്‌ഘാടനം ചെയ്തു. ഒമാനി പൗരപ്രമുഖൻ ഷെയ്ഖ് ജമീൽ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി വിദ്യാർത്ഥികളുടെ വിവിധയിനം ഓഫ് സ്റ്റേജ് പരിപാടികൾ നടന്നു വരികയായിരുന്നു. ദുൽ ദുൽ , ദുൽഫുകാർ എന്നീ രണ്ടു ഗ്രൂപ്പുകളിൽ ആയിരുന്നു മത്സരം. അതിനു സമാപനം കുറിക്കുന്ന ഓൺ സ്റ്റേജ് മത്സരങ്ങളാണ് അഫ്‌റാ പാലസിൽ അരങ്ങേറിയത്. നൂറ്റി അൻപതോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 346 പോയിന്റുമായി ദുൽ ദുൽ ഒന്നാം സ്ഥാനത്തും 334 പോയിന്റുമായി ദുൽഫുകാർ രണ്ടാം സ്ഥാനത്തും എത്തി. കിഡ്ഡീസ് വിഭാഗത്തിൽ ഹംദാൻ സലീം, സബ് ജൂനിയർ വിഭാഗത്തിൽ ആയിഷ മിൻഹ, ജൂനിയർ വിഭാഗത്തിൽ സിഫ്സീർ, സീനിയർ വിഭാഗത്തിൽ സഫ്വാൻ എന്നിവരാണ് വ്യക്തിഗത ചാമ്പ്യാന്മാർ. മദ്രസ്സയിലെ ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡൻറ് ആയി ഫാത്തിമത്തു നസ യെയും തിരഞ്ഞെടുത്തു. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ താജുദ്ദീൻ (അഞ്ചാം ക്ലാസ് ), ഫാദി ഇബ്രാഹിം (ഏഴാം ക്ലാസ് ), ജിബ്രീൽ ഫാരിസ് (പത്താം ക്ലാസ് ) എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
പൊതു സമ്മേളനത്തിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ കെ കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം,ഖാലിദ് കുന്നുമ്മൽ,സലീം അന്നാര,യാക്കൂബ് തിരൂർ,ഇബ്രാഹിം ലുലു,അറഫാത്ത് എസ് വി,പിടി അബൂബക്കർ എന്നിവർ സംസാരിച്ചു.അഷ്‌റഫ് പൊയ്കര സ്വാഗതവും അബ്ദുൽ സലാം കൊടുവള്ളി നന്ദിയും പറഞ്ഞു.
Content Highlights: "Bright of Taiba" Meelad Fest 2023 is a grand finale
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."