രക്ഷകരായി കോഹ്ലിയും രാഹുലും; ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
രക്ഷകരായി കോഹ്ലിയും രാഹുലും; ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
ചെന്നൈ: ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കില്‍, തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ഉയര്‍ന്നെഴുന്നേറ്റ ഇന്ത്യ 42-ാം ഓവറില്‍ വിജയലക്ഷ്യമായ 200 റണ്‍സ് മറികടന്നു. വിരാട് കോഹ്ലിയുടേയും കെ.എല്‍. രാഹുലിന്റേയും ഇന്നിങ്സുകള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കോഹ്ലി 116 പന്തില്‍നിന്ന് 85 റണ്‍സ് നേടി. രാഹുല്‍ 115 പന്തില്‍നിന്ന് 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സല്‍വുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോര്‍: ഓസ്ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറില്‍ 201.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രോഹിത് ശര്‍മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങി.19 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ ആദ്യ നാലു ബാറ്റര്‍മാരില്‍ മൂന്നുപേര്‍ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്. നാലാംവിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോലിയും കെ.എല്‍.രാഹുലും ടീമിനെ വമ്പന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. 76 പന്തില്‍നിന്ന് കോഹ്ലി അര്‍ധസെഞ്ചറി കണ്ടെത്തി. പിന്നാലെ രാഹുലും അര്‍ധശതകം പൂര്‍ത്തിയാക്കി. 72 പന്തിലാണ് രാഹുല്‍ 50 പൂര്‍ത്തിയാക്കിയത്. 30 ഓവര്‍ പിന്നിട്ടതോടെ സ്കോറിങിന് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
38ാം ഓവറില്‍ സ്കോര്‍ 167ല്‍ നില്‍ക്കേ ലബുഷെയ്ന് ക്യാച്ച് നല്കി കോഹ്ലി മടങ്ങി. 116 പന്തുകള്‍ നേരിട്ട കോലി 6 ഫോറുള്‍പ്പെടെ 85 റണ്‍സാണ് നേടിയത്. ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 8 പന്തില്‍ 11 റണ്‍സ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."