HOME
DETAILS
MAL
ഇന്ത്യാടുഡെ സര്‍വേ; മികച്ച മുഖ്യമന്ത്രി സ്റ്റാലിന്, പിണറായി മൂന്നാമത്
backup
August 18 2021 | 04:08 AM
ന്യൂഡല്‍ഹി: എം.കെ സ്റ്റാലിനെ (തമിഴ്നാട്) രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ഇന്ത്യാടുഡേ സര്‍വേ.
മൂഡ് ഓഫ് നാഷന് എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നാംസ്ഥാനത്ത്.
38 ശതമാനമാണ് നവീന്‍ പട്നായിക്കിന് ലഭിച്ചത്. പിണറായി വിജയനെ 35 ശതമാനം പേരും പിന്തുണച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് യഥാക്രമം നാലുമുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പിന്തുണ 66 ശതമാനത്തില്‍ നിന്ന് ഒറ്റവര്‍ഷം കൊണ്ട് 24 ശതമാനമായി ഇടിഞ്ഞതായും സര്‍വേ പറയുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലെ ഇന്ത്യാടുഡേ സര്‍വേയില്‍ 66 ശതമാനം പേരായിരുന്നു പ്രധാനമന്ത്രി പദവിയില്‍ വീണ്ടും മോദി തുടരുന്നതിനെ പിന്തുണച്ചത്. എന്നാല്‍, ഈ മാസം അത് 24 ആയി.
പ്രധാനമന്ത്രി പദവിയിലേക്ക് യോഗി ആദിത്യനാഥിനെ 11 ശതമാനം പേരും രാഹുല്‍ഗാന്ധിയെ പത്ത് ശതമാനം പേരും പിന്തുണച്ചു.
അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി (എട്ട് വീതം), അമിത് ഷാ (ഏഴ്), സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി (നാലുവീതം) എന്നിവരാണ് തുടര്‍ സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."