HOME
DETAILS

ടൂറിസ്റ്റ് വിസയിൽ തൊഴിൽ തേടിയെത്തിയ യുവതിക്ക് അഭയം മരച്ചുവട്: ദുരിതത്തിനൊടുവിൽ മലയാളി സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക്

  
backup
October 09 2023 | 14:10 PM

back-home-with-the-intervention-of-malayali-social-workers

റിയാദ്: തൊഴിൽ തേടി ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങി നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ മരച്ചുവട്ടിൽ അഭയം തേടിയ ഇന്ത്യൻ യുവതിക്ക് ഒടുവിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായഹസ്തം. ഹൈദരാബാദ് സ്വദേശിനി രഹ്ന ബീഗം(35) ആണ് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സുരക്ഷിതയായി നാട്ടിലേയ്ക്ക് മടങ്ങിയത്.

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർത്താവിനെയും മൂന്ന് മക്കളെയും സംരക്ഷിക്കാൻ തൊഴിൽ തേടിയാണ് യുവതി ടൂറിസ്റ്റ് വിസയിൽ സൗഊദിയിൽ എത്തിയത്. ബന്ധു മുഖേന ഗാർഹിക തൊഴിലാളിയായി തൊഴിൽ ലഭിച്ചു. തൊഴിൽ നൽകിയ സഊദി പൗരൻ രഹ്നയുടെ വീസ തൊഴിൽ വിസയാക്കി മാറ്റാൻ ശ്രമം നടത്തിയെങ്കിലും സഊദി നിയമപ്രകാരം ടൂറിസ്റ്റ് വിസ തൊഴിൽ വീസയിലേയ്ക്ക് മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. വിസയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലെ പ്രാരാബ്ദങ്ങൾ കാരണം ജോലിയിൽ തുടർന്ന രഹന മാതാവിന് അസുഖം ബാധിച്ചതിനെ തുടർന്ന് നാട്ടിൽ പോകാൻ തൊഴിലിടം വിട്ട് ഇറങ്ങുകയായിരുന്നു.

ത്വായിഫിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ജോലി ചെയ്തിരുന്ന രഹന നിയമലംഘകരായ വിദേശികളെ അവരവരുടെ സ്വദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന കേന്ദ്രത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനാവുമെന്ന കരുതി കഴിഞ്ഞ ബുധനാഴ്ച ത്വായിഫിൽ എത്തി. 90 ദിവസ വീസ കാലാവധി കഴിഞ്ഞ് നാലുമാസത്തിലധികമായ രഹനക്ക് 12,000 ത്തിലധികം സഊദി റിയാൽ പിഴ അടച്ചോ, നാട് കടത്തൽ കേന്ദ്രത്തിന്റെ ജയിൽ വഴിയിലൂടെയൊ മാത്രമേ നാട്ടിൽ പോകാൻ സാധിക്കുകമായിരുന്നുള്ളൂ. ടിക്കറ്റിനുള്ള പണം തന്നെ തികയാതിരുന്ന യുവതിക്ക് പിഴ അടക്കുകയെന്നത് അസാധ്യമായ കാര്യമാണെന്ന് മാത്രമല്ല, ജയിൽ വഴി പോകാൻ ഭയവുമാണ്.

ഈ സമയം രഹനയുടെ വിഷയം കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം പന്തളം ഷാജിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഷാജി ജയിൽ ഒഴിവാക്കി നാട്ടിൽ അയക്കാനുള്ള ശ്രമം നാടുകടത്തൽ കേന്ദ്രത്തിന്റെ സഹായത്തോടെ ആരംഭിച്ചു. ഓഫീസ് സമയം കഴിഞ്ഞതിനാൽ നിയമസാങ്കേതിക നടപടികൾ പൂർത്തീകരിച്ച് യാത്രാ രേഖകൾ ശരിയാക്കിയെടുക്കാൻ ബുധനാഴ്ച സാധിച്ചില്ല. വ്യാഴാഴ്ച രാവിലെ നടപടികൾ പൂർത്തിയാക്കി നൽകുന്നത് വരെ താമസ സൗകര്യം ഒരുക്കാമെന്ന് അറിയിച്ച ബന്ധു നാടുകടത്തൽ കേന്ദ്രത്തിന് മുന്നിൽ കാത്തിരുന്ന രഹനയെ കൂട്ടാൻ എത്താതിരുന്നത്തോടെ വീണ്ടും പ്രതിസന്ധിയിലായി.

ഈ വിവരം ഷാജി കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗമായ നാലികത്ത് സാലിഹിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. സാലിഹ് തായിഫിലെ ഹൈദരാബാദി സമൂഹത്തോട് സഹായം അഭ്യർത്ഥിക്കുകയും സയ്യദ് ഗൗസും മത്തീനും താമസസൗകര്യവും ഭക്ഷണവും നൽകാമെന്നേൽക്കുകയും ചെയ്തു. ബന്ധു കൂട്ടികൊണ്ട് പോകാൻ എത്താതതിനാൽ പോകാൻ ഇടമില്ലാതെ മരച്ചുവട്ടിൽ അഭയം പ്രാപിച്ച രഹനയെ അവരുടെ അടുത്ത്‌ എത്തിച്ചതോടെ താത്കാലിക ആശ്വാസമായി.

ജിദ്ദ ഇന്ത്യൻ കോൺസലേറ്റിൽ നിന്ന് വളരെ വേഗത്തിൽ മടക്കയാത്രാ രേഖകൾ ലഭ്യമായി. നാട് കടത്തൽ കേന്ദ്രത്തിലെ(തർഹീൽ) ഉദ്യോഗസ്ഥരുടെ ഉയർന്ന മാനുഷിക പരിഗണനയോടെയുള്ള ഇടപെടലുകളും നടപടിക്രമങ്ങൾ വേഗത്തിലാക്കി. പന്തളം ഷാജി തുടർ നടപടികളുടെ രേഖകൾ ശരിയാക്കുകയും ചെയ്തു. സാമൂഹിക പ്രവർത്തകർക്കും ഇന്ത്യൻ കോൺസുലേറ്റിനും തർഹീൽ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം സഊദി എയർലൈൻസ് വിമാനത്തിൽ രഹന നാട്ടിലേയ്ക്ക് മടങ്ങി.

സഊദിയിൽ നിലവിൽ വിവിധ വിസകൾ ലഭ്യമാണ്. എന്നാൽ, പല വിസകളുടെയും നിബന്ധനകൾ വ്യത്യസ്തമാണ്. ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസത്തെ കാലവധി മാത്രമാണ് ഉള്ളത്. മൾട്ടി ടൂറിസ്റ്റ് വിസയുടെ മൊത്തം കാലാവധി 1 വർഷം ആണെങ്കിലും സഊദിയിൽ ഒരു വർഷത്തിനുള്ളിൽ എത്ര തവണ വന്ന് പോകാമെങ്കിലും ആകെ നിൽക്കാനുള്ള സമയം 90 ദിവസം മാത്രം ആയിരിക്കും. കുടുംബ– സന്ദർശക വിസ പോലെ 90 ദിവസത്തിന് ശേഷം ഇത് ഒരു തരത്തിലും പുതുക്കാനാവില്ല. മാത്രമല്ല, സന്ദർശന, ടൂറിസം വിസകൾ തൊഴിൽ വിസകളിലേക്കോ മറ്റോ മാറാനും സാധ്യമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  24 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago