മത്സ്യസമ്പത്തിന്റെ സംരക്ഷണം: മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊച്ചി: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യമേഖലയിലെ മിനിമം ലീഗല്‍ സൈസ് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നെറ്റ് ഫിഷും മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതുമായ ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് പോകുന്നതിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അത്ര ശക്തമല്ല. കോസ്റ്റല്‍ ഗാര്‍ഡിനും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണം.
കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള 58 മത്സ്യ ഇനങ്ങളില്‍ നിന്ന് 14 ഇനം മത്സ്യങ്ങളെയാണ് മിനിമം ലീഗല്‍ സൈസ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള മത്സ്യ ഇനങ്ങളുടെ മിനിമം ലീഗല്‍ സൈസ് സംബന്ധിച്ച് ശില്‍പ്പശാലയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."