HOME
DETAILS
MAL
വയനാട് ഭൂമി തട്ടിപ്പ്; കെ.പി.സി.സി വിശദീകരണം തേടി
backup
August 26 2016 | 19:08 PM
തിരുവനന്തപുരം: വയനാട് ഭൂമി തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം സംബന്ധിച്ച് വയനാട് ഡി.സി.സിയോട് കെ.പി.സി.സി വിശദീകരണംതേടി. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.സി.സി അധ്യക്ഷനോട് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. വയനാട്ടില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ പ്രദേശവാസികളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി കൂടിയ വിലയ്ക്ക് സര്‍ക്കാരിന് വില്‍ക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കൊപ്പം ചില കോണ്‍ഗ്രസ് നേതാക്കളും പണം കൈപ്പറ്റിയായിരുന്നു ഇടപാടുകള്‍ നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."