ഇസ്‌റാഈല്‍ ഗസ്സയില്‍ പ്രയോഗിക്കുന്നത് അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍
ഇസ്‌റാഈല്‍ ഗസ്സയില്‍ പ്രയോഗിക്കുന്നത് അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍
ജറൂസലം: ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ ഉപയോഗിക്കുന്നത് മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗസ്സയിലെ അല്‍കരാമ മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഇസ്രായേല്‍ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസ് ബോംബുകളാണെന്ന് ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നിയമപ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് സിവിലിയന്‍മാര്‍ക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം.
ഇസ്‌റാഈല്‍ ബോംബിങ്ങിന്റെ ദൃശ്യങ്ങള്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് പ്രയോഗിക്കുന്നത് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റവരും മുറിവേറ്റവരും നിരവധിയാണ്. എന്നാല്‍ സ്‌ഫോടനത്തിന്റെ തീവ്രത കാരണം ആംബുലന്‍സുകള്‍ക്കോ സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കോ മേഖലയിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. പ്രദേശത്തേക്കുള്ള റോഡുകള്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
Israeli warplanes and artillery use internationally #prohibited_white_phosphorus, destroying #Al_Karama neighborhood in the northwest of Gaza City with a continuous series of airstrikes. There are casualties and wounded, while ambulances and civil defense vehicles are unable to… pic.twitter.com/ym7zfKqIBH
— State of Palestine - MFA ???? (@pmofa) October 10, 2023
അസംഖ്യം ആളുകള്‍ക്ക് പരിക്കേല്‍ക്കാനും തീ ആളിപ്പടരാനും കാരണമാകുന്നവയാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍. ഫോസ്ഫറസ് വായുവുമായി ചേര്‍ന്ന് കത്തി പെട്ടെന്ന് ചൂടും വെളിച്ചവും പുകയും ഉണ്ടാക്കുന്നു. ഒരിക്കല്‍ കത്തിക്കഴിഞ്ഞാല്‍ വൈറ്റ് ഫോസ്ഫറസ് ചര്‍മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് കോശങ്ങളിലേക്കും എല്ലുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്ന തരത്തിലുള്ള പൊള്ളലിന് കാരണമാകും. സ്‌ഫോടനപരിധിയിലുള്ളവര്‍ക്ക് ശ്വാസതടസം, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും മരണത്തിലേക്ക് നയിക്കാനും ഇടയാകും. ഗസ്സ പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വൈറ്റ് ഫോസ്ഫറസ് ബോംബുകളുടെ പ്രയോഗം പരിധിയില്ലാത്ത നാശത്തിന് കാരണമാകും.
ഗസ്സയില്‍ ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ആശുപത്രികളെയും അഭയാര്‍ഥി ക്യാമ്പുകളെയും ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണ്.പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകളെയും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചിരുന്നു. അതേസമയം, ഹമാസ് പോരാളികള്‍ ആശുപത്രികളും ക്യാംപുകളും മറയാക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണത്തെ ന്യായീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."