ബാണാസുര സാഗര്‍ ഡാംടോപ്പ് സൗരോര്‍ജ നിലയം ഉദ്ഘാടനം 29ന്
കല്‍പ്പറ്റ: ബാണാസുരസാഗറില്‍ ഡാം ടോപ്പ് സൗരോര്‍ജ നിലയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും പദ്ധതി സമര്‍പ്പണവും ഈമാസം 29ന് വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
ഒഴുകുന്ന സൗരോര്‍ജ പാടത്തിന്റെ പരീക്ഷണ വിജയത്തിനുശേഷമുള്ള രണ്ടാംഘട്ട സൗരോര്‍ജ വൈദ്യുത ഉത്പാദനമാണ് ബാണാസുരസാഗറില്‍ നടക്കുന്നത്. 10 കിലോ വാട്ട് ശേഷിയുള്ള ഏഷ്യയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് കേന്ദ്രത്തില്‍ നിന്നും വൈദ്യുതി ഉത്പാദനം തുടങ്ങിക്കഴിഞ്ഞു.
500 കിലോ വാട്ട് ശേഷിയുള്ള ഒഴുകുന്ന സൗരോര്‍ജ നിലയം ഇവിടെ തയ്യാറായി വരികയാണ്. ബാണാസുര സാഗറിന്റെ അണക്കെട്ടിനു മുകളില്‍ 655 മീറ്റര്‍ നീളത്തിലാണ് സൗരോര്‍ജ പന്തല്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 255 മീറ്റര്‍ നീളത്തില്‍ സൗരോര്‍ജ പാനല്‍ നിരത്തി 44 കിലോവാട്ട് വൈദ്യുതി ഇവിടെ നിന്നും ഉത്പാദിപ്പിക്കന്നത്.
അണക്കെട്ടിന് മുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ ഇതിനടിയിലൂടെ നടക്കാനുള്ള സൗകര്യവും ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. വൈദ്യുതി ഉല്‍പാദനത്തിന് പുറമെ വിനോദ സഞ്ചാരത്തില്‍ നിന്നുമുള്ള വരുമാനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹൈഡല്‍ കേന്ദ്രമായി ബാണാസുരസാഗര്‍ മാറുകയാണ്. പൊതു സമ്മേളനം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."