HOME
DETAILS
MAL
അഫ്ഗാനിസ്ഥാന്: ഖത്തര്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
backup
August 20 2021 | 16:08 PM
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഖത്തര്‍ പ്രതിനിധി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയുമായി ചര്‍ച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യു.എസില്‍ നിന്ന് മടങ്ങവേ, ദോഹയിലെത്തിയാണ് അദ്ദേഹം ശൈഖ് മുഹമ്മദുമായി ചര്‍ച്ച നടത്തിയത്.
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേദിയായ രാജ്യമാണ് ഖത്തര്‍. ഇന്‍ട്രാ- അഫ്ഗാന് സമാധാന കരാര്‍ നിലവില്‍ വന്നതും ഖത്തറില്‍ വച്ചാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളെ യു.എസ് താല്‍ക്കാലികമായി പാര്‍പ്പിക്കുന്നതും ഖത്തറിലെ സൈനിക കേന്ദ്രത്തിലാണ്.
അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."