മെസ്സിക്കെതിരേ മറഡോണയുടെ രൂക്ഷ വിമര്‍ശനം
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് തോറ്റതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡീഗോ മറഡോണ. മെസ്സിയുടെ വിരമിക്കല്‍ വിലകുറഞ്ഞ നാടകമാണെന്ന് മറഡോണ വ്യക്തമാക്കി. വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും മറഡോണ പറഞ്ഞു.
മൂന്നു ഫൈനലുകളാണ് ലോകോത്തര താരമെന്ന് വിശേഷിപ്പിക്കുന്ന മെസ്സിക്ക് കീഴില്‍ അര്‍ജന്റീന തോറ്റത്. തുടര്‍ച്ചയായി ഫൈനലുകളില്‍ തോല്‍ക്കുന്നതിനാല്‍ വിമര്‍ശനങ്ങള്‍ കൂടി വന്നു. ഇത് മറികടക്കാനായിരുന്നു വിരമിക്കല്‍ നാടകം. എന്നാല്‍ ചിലിയോട് തോറ്റതിന് അദ്ദേഹത്തെ അര്‍ജന്റീനയിലുള്ള ആരും കുറ്റം പറയില്ലായിരുന്നു. ടീമിലെ മറ്റുള്ളവരായിരുന്നു അതിന് കാരണക്കാര്‍. കാരണമൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. വളരെ പെട്ടെന്നുണ്ടായ പ്രതികരണമാണത്. ഇതിലൂടെ അര്‍ജന്റൈന്‍ ജനതയെ ഒന്നടങ്കം വിഷമത്തിലാഴ്ത്തുക മാത്രമാണ് മെസ്സി ചെയ്തതെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."