HOME
DETAILS

ഇന്ത്യക്ക് വിശക്കുന്നു

  
backup
October 13 2023 | 18:10 PM

india-is-hungry


രണ്ടു യൂറോപ്യൻ ഏജൻസികൾ പുറത്തിറക്കിയ ലോക പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111ാമതായിരിക്കുന്നു. ടിമോർ-ലെസ്റ്റെ, മൊസാംബിക്, അഫ്ഗാനിസ്ഥാൻ, ഹെയ്തി, ഗിനിയ-ബിസാവു, ലൈബീരിയ, സിയറ ലിയോൺ, ചാഡ്, നൈജർ, ലെസോത്തോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യെമൻ, മഡഗാസ്‌കർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുദാൻ, ബുറുണ്ടി, സോമാലിയ എന്നിവയാണ് റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെയുള്ള രാജ്യങ്ങൾ. ഇവയൊഴികെ വിലയിരുത്തപ്പെട്ട മറ്റു രാജ്യങ്ങളിലെല്ലാം സാഹചര്യം ഇന്ത്യയെക്കാൾ മെച്ചമാണ്. കഴിഞ്ഞ വർഷം 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്തായിരുന്നതാണ് ഇന്ത്യ. അതാണ് വീണ്ടും താഴ്ന്നിരിക്കുന്നത്.


ആഗോള പട്ടിണിയുടെ തോതിൽ ഗുരുതരമായത് എന്ന് വിശേഷിപ്പിക്കപ്പെട്ട 40 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള സൂചികാ സ്‌കോർ 100ൽ 28.7 ആണ്. അയർലൻഡിൽ നിന്നും ജർമനിയിൽ നിന്നുമുള്ള കൺസർൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർഹിൽഫ് എന്നീ സംഘടനകളാണ് റിപ്പോർട്ട് തയാറാക്കിയത്. പോഷകാഹാരക്കുറവാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ പട്ടികയിൽ ഉയർന്ന സ്‌കോറിലെത്തിച്ചിരിക്കുന്നത്.

ഇത് ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ വളർച്ചാ മുരടിപ്പ്, 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ശിശുക്ഷയം തുടങ്ങിയ ഘടകങ്ങളും പട്ടിണി കണക്കാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണമില്ലായ്മ, ചീത്ത ഭക്ഷണം, ശിശു പരിചരണത്തിലെ പോരായ്മ, അനാരോഗ്യകരമായ അന്തരീക്ഷം തുടങ്ങിയവ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രശ്‌നമാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഇന്ത്യ 107ാം സ്ഥാനത്തെത്തിയപ്പോൾ തന്നെ തിരുത്തൽ നടപടികൾ സർക്കാർ ആരംഭിക്കേണ്ടതായിരുന്നു.


എന്നാൽ, അതിന് ശ്രമിക്കാതെ റിപ്പോർട്ട് തയാറാക്കുന്ന രീതിക്കാണ് കുറ്റമെന്ന വാദമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഈ വാദം തുടർന്നുപോരുന്നതാണ്. ഇത്തവണയും അത് ആവർത്തിച്ചിട്ടുമുണ്ട്. എക്കാലത്തും സ്ഥിതി വിവരക്കണക്കുകൾ മോദി സർക്കാരിന്റെ ശത്രുവാണ്. ഈ നിലപാടാണ് രാജ്യത്തെ സൂചികയിൽ വീണ്ടും താഴേക്ക് പതിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ലോകത്ത് ഭാരക്കുറവുള്ള കുട്ടികൾ കൂടുതൽ ഇന്ത്യയിലാണ്, 18.7 ശതമാനം. രൂക്ഷമായ പോഷകാഹാരക്കുറവിന്റെ ലക്ഷണമാണിത്.

ഇതാകട്ടെ വലിയ ആശങ്കയായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ മുരടിപ്പിലും ഇന്ത്യയാണ് മുന്നിൽ. 35 ശതമാനത്തിലധികം കുട്ടികൾക്ക് വളർച്ചാ മുരടിപ്പുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 15-24 വയസുള്ള സ്ത്രീകൾക്കിടയിൽ വിളർച്ചയുടെ വ്യാപനം പ്രധാന പ്രശ്‌നമായി സൂചിക ചൂണ്ടിക്കാട്ടുന്നു. 50 ശതമാനം സ്ത്രീകളും കൗമാരക്കാരും വിളർച്ചയുള്ളവരാണ്. ലോകത്തെ ഉയർന്ന നിരക്കിലൊന്നാണിത്.


ഈ പ്രശ്‌നത്തെ നേരിടാൻ കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടത് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കുകയാണ്. എങ്കിൽ മാത്രമേ തിരുത്തൽ നടപടികൾ സാധ്യമാകുകയുള്ളൂ. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യം പട്ടിണിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിന് കാരണമെന്ന് വ്യക്തമാണ്. 2014ൽ മോദി അധികാരത്തിലെത്തുമ്പോൾ 55ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022ലെ സൂചികയ്ക്കുശേഷവും സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികളില്ല. സൂചികയിൽ പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ് നാം. ജനങ്ങൾക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നത് ചെറിയ കാര്യമല്ല.

സമ്പത്തില്ലായ്മയല്ല, പട്ടിണി മാറ്റലും ജനക്ഷേമവും സർക്കാരിന്റെ മുൻഗണനയിൽ വരാത്തതാണ് പ്രശ്നം. ദാരിദ്ര്യത്തിന്റെയും സാമ്പത്തിക പരിമിതിയുടെയും വെല്ലുവിളികൾക്കിടയിലും ഇവിടത്തെ ചെറുകിട കർഷകർ ലോകത്തിലെ ഭക്ഷണത്തിന്റെ 33 ശതമാനത്തിലധികം ഉൽപ്പാദിപ്പിക്കുന്നുണ്ട്. മിതമായ വിലയിൽ പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ സുസ്ഥിര ഉൽപാദനം പ്രോത്സാഹിപ്പിക്കാനുതകുന്ന നയങ്ങൾ ആവിഷ്‌കരിക്കുന്നതിലെ പരാജയമാണ് വഴിമുടക്കുന്നത്.

നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ഗ്രാമീണ വരുമാനം ഉയർത്താനും ചെറുകിട ഉടമകൾക്ക് നഷ്ടമുണ്ടായാൽ പരിരക്ഷ വാഗ്ദാനം ചെയ്യാനും കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാനുമുള്ള ശേഷി വളർത്താൻ നമുക്ക് കഴിയണം. നിലവിലെ ദരിദ്രർക്കൊപ്പം കൊവിഡ് പുതിയ ദരിദ്രരെ സൃഷ്ടിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. അതോടൊപ്പം മനുഷ്യനിർമിതമായ മറ്റു ദുരന്തങ്ങളെക്കൂടി കണക്കിലെടുക്കണം. നോട്ടുനിരോധനമാണ് ഇതിൽ ആദ്യത്തേത്. നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളെയാണ് നോട്ടുനിരോധനം പൂട്ടിച്ചത്.
രണ്ടാമത്, സബ്‌സിഡികൾ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നയമാണ്. വിലക്കയറ്റം രാജ്യത്തെ മനുഷ്യരെ കൂടുതൽ പട്ടിണിക്കാരാക്കി. തൊഴിലുറപ്പ്,

ദേശീയ ഭക്ഷ്യസുരക്ഷ എന്നീ കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് ദുരന്തകാലങ്ങളിൽ ഗ്രാമങ്ങളെ പട്ടിണി മരണങ്ങളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷിക്കുന്നത്. ഇതാകട്ടെ മൻമോഹൻ സിങ് സർക്കാരിന്റെ സംഭാവനയായിരുന്നു.
ലോകത്തുടനീളം 842 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അതിൽ ഭൂരിഭാഗവും ഉപ സഹാറയുടെ ഭാഗമായ ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവരാണെന്നും ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലാണ് ഇന്ത്യയുമുള്ളത്. ജനങ്ങൾ പട്ടിണിയിലാണെങ്കിൽ,

പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളെ കൊല്ലുന്നെങ്കിൽ ആയുധങ്ങൾ കൊണ്ട് രാജ്യം സുരക്ഷിതമാക്കിയിട്ട് എന്തുകാര്യം. പ്രതിരോധ മേഖലയിൽ ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതമെങ്കിലും ഭക്ഷ്യസുരക്ഷാ മേഖലയിൽ ചെലവഴിക്കാൻ സർക്കാർ തയാറാകണം. ശത്രുരാജ്യങ്ങളല്ല, സ്വന്തം നയങ്ങളാണ് കുട്ടികളെ കൊല്ലുന്നതും പട്ടിണിയിലാക്കുന്നതുമെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഭരിക്കുന്നവർക്ക് വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  13 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  13 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  13 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  13 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago