HOME
DETAILS
MAL
അഫ്ഗാനിലേക്കുള്ള മരുന്നു വിതരണം തടസപ്പെട്ടു: ഡബ്ല്യു.എച്ച്.ഒ
backup
August 24 2021 | 03:08 AM
മുടങ്ങിക്കിടക്കുന്നത് 500 ടണ്‍ മെഡിക്കല്‍-പോഷകാഹാര കിറ്റ് വിതരണം
ജനീവ: കാബൂള്‍ വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ അഫ്ഗാനിലേക്കുള്ള മരുന്നു വിതരണത്തെ ബാധിച്ചതായി ഡബ്ല്യു.എച്ച്.ഒ. സര്‍ജറി ഉപകരണങ്ങളും പോഷകാഹാര കിറ്റുകളുമുള്പ്പെടെ 500 ടണ്ണിലേറെ മെഡിക്കല്‍ വസ്തുക്കളുടെ വിതരണം ഈയാഴ്ച തടസപ്പെട്ടതായി ലോകാരോഗ്യ സംഘടനാ വക്താവ് ഇനാസ് ഹമാം പറഞ്ഞു.
താലിബാന് മുന്നേറ്റം നടത്തിയതോടെ രണ്ടുമാസത്തിനകം മൂന്നുലക്ഷത്തോളം പേര് നാടുവിട്ടു. ഇവര്‍ക്കുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാന്‍ സാധിക്കാത്തത് ഗുരുതര സ്ഥിതിവിശേഷമാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലേറെ പേരും സഹായം ആവശ്യമുള്ളവരാണ്.
അവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിലാണ് ലോകത്തിന്റെ ശ്രദ്ധ. എന്നാല്‍ അവിടെ ബാക്കിയാവുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സൗകര്യമുണ്ടാക്കണം. അഫ്ഗാന് വിട്ടവര്‍ക്ക് അതതിടങ്ങളില്‍ സഹായമെത്തിക്കാന്‍ ഒഴിഞ്ഞ വിമാനങ്ങള്‍ ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനാസ് പറഞ്ഞു.നിലവില്‍ അഫ്ഗാനിലെ ഒരു കോടിയോളം കുട്ടികള്‍ക്ക് മാനുഷികസഹായം ആവശ്യമുണ്ടെന്ന് യൂനിസെഫ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിയേറ്റ ഫോറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."