കത്ത് വ്യാജം; കത്തയക്കുന്ന രീതി പതിവില്ല, വ്യാജ പ്രചാരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ച സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. കത്ത് വ്യാജമാണെന്നും ഇത്തരത്തില്‍ കത്തയക്കുന്ന പതിവ് നിലവില്ലെന്നും വ്യാജ പ്രചാരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി.
മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങനൊരു ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."