HOME
DETAILS

പുതിയ സീസണ്‍ പടിവാതില്‍ക്കല്‍; പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല

  
backup
August 26 2016 | 20:08 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

 


ആലപ്പുഴ: കടലും കായലും അതിരുടുന്ന ആലപ്പുഴ ജില്ലയില്‍ വീണ്ടുമൊരു പ്രധാന വിനോദസഞ്ചാര സീസണ് തുടക്കമാവുന്നു. സെപ്റ്റംബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന ടൂറിസം സീണണില്‍ കഴിഞ്ഞ കാലങ്ങളില്‍ വിനോദസഞ്ചാരികളുടെ കടന്നു വരവില്‍ വലിയ മാറ്റമാണ് സംഭവിച്ചത്. വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക് പ്രകാരം വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര സീണണ്‍ തുടങ്ങുന്നതിന് മുന്‍പായി ഈ വര്‍ഷം 50000 ലേറെ വിദേശികളാണ് എത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.45 ലക്ഷം വരും. പുതിയ സീസണില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. പുന്നമട കായലില്‍ നടന്ന നെഹ്‌റുട്രോഫി ജലോത്സവത്തോട് അനുബന്ധിച്ച് ജില്ലയില്‍ എത്തിയ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാതെയാണ് ഇത്രയും വലിയ വര്‍ധന. വിദേശികളേക്കാള്‍ ആലപ്പുഴയുടെ കായല്‍ സൗന്ദര്യം നുകരാനെത്തുന്നത് ഉത്തരേന്ത്യന്‍ സഞ്ചാരികളാണ്.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ സ്വദേശികളും എത്തുന്നുണ്ട്. 60,337 വിദേശികളാണ് 2014 ല്‍ ജില്ലയില്‍ എത്തിയത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2.46 ലക്ഷം വരും. 2015 ല്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 63,838 ആയി വര്‍ധിച്ചപ്പോള്‍ 2.70 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് ആലപ്പുഴ കാണാനെത്തിയത്. കായല്‍ ടൂറിസത്തിന്റെ വളര്‍ച്ചയാണ് ജില്ലയിലെ ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത്. കായല്‍ വിനോദ സഞ്ചാരത്തില്‍ ഒന്നാം സ്ഥാനത്ത് ആലപ്പുഴ തന്നെയാണ്.
കായല്‍ വിനോദസഞ്ചാരികളില്‍ ഏറെ പേരും എത്തുന്നത് വേമ്പനാട്ട് കായലിലെ വഞ്ചിവീടു യാത്രയ്ക്കായാണ്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് വഞ്ചിവീടു യാത്രയ്ക്ക് കൂടുതല്‍ സഞ്ചാരികള്‍ വരുന്നത്. ആഗോളതലത്തില്‍ പ്രശസ്തി നേടിയതാണ് ജില്ലയിലെ കായലുകളും കനാലുകളും ഇടത്തോടുകളും വഞ്ചിവീടു യാത്രകളും. ഒരിക്കല്‍ വഞ്ചിവീടു യാത്ര നടത്തിയവര്‍ വീണ്ടും കായല്‍ സൗന്ദര്യം നുകരാന്‍ എത്തുന്നുണ്ട്. ജലഗതാഗതവകുപ്പ് തുടക്കമിട്ട ആലപ്പുഴ -കൊല്ലം ടൂറിസം ബോട്ട് സര്‍വീസ് കായല്‍ വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്നതാണ്. പുതിയ സീസണില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദ സഞ്ചാര മേഖലയോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉണര്‍ന്നു തുടങ്ങി.
കുട്ടനാടിന്റെ ഹരിതഭംഗിയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വഞ്ചിവീടു യാത്രക്ക് എത്തിയ വിനോദസഞ്ചാരികളില്‍ ഏറെയും. ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന മെഗാടൂറിസം പദ്ധതിയും. അരൂക്കുറ്റി, തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളിലെ വഞ്ചിവീടു ടെര്‍മിനുകളുടെ നിര്‍മാണവും ആലപ്പുഴ ബീച്ചും വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.
ബജറ്റില്‍ പ്രഖ്യാപിച്ച മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി നടപ്പായാല്‍ വരും കാലങ്ങളില്‍ വിനോദസഞ്ചാര മേഖലയ്കക് കൂടുതല്‍ നേട്ടമാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, പ്രതീക്ഷകള്‍ക്കിടെയും വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകേണ്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ച് കിടക്കുയാണ്. സെക്രട്ടറി തസ്തികയില്‍ ആളില്ലാതായിട്ട് മാസങ്ങളായി. പുതിയ സെക്രട്ടറിയുടെ നിയമനത്തിന് ഇതുവരെ നടപടികളായിട്ടില്ല.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  40 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago