HOME
DETAILS
MAL
അന്‍ദറബ് താഴ്‌വര താലിബാന്‍ ഉപരോധിച്ചു
backup
August 25 2021 | 05:08 AM
കാബൂള്‍: അഫ്ഗാനിലെ വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയിലെ അന്‍ദറബ് താഴ്‌വര താലിബാന്‍ സേന ഉപരോധിച്ചതായും ഇവിടേക്കുള്ള ഭക്ഷണ-ഇന്ധന വിതരണം തടഞ്ഞതായും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ അവരോട് എതിര്‍പ്പുള്ള ആയിരക്കണക്കിന് പേര്‍ വടക്കന്‍ അഫ്ഗാനിലെ പര്‍വതപ്രദേശങ്ങളിലേക്കു പലായനം ചെയ്തിരുന്നു.
താലിബാന്‍ സേന താഴ്‌വരയില്‍ അഭയംതേടിയ പ്രായമായവരെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും വീടുകളില്‍ തിരച്ചില്‍ നടത്താന്‍ അവരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും അംറുല്ല ട്വിറ്ററില്‍ കുറിച്ചു.
താലിബാന്‍ വിരുദ്ധരുടെ കേന്ദ്രമായ പഞ്ചശിര്‍ താഴ്‌വരയോട് അടുത്തിരിക്കുകയാണ് താലിബാന്‍ സേന. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിലെ സൈനികരും ഗോത്രവര്‍ഗ സൈനികരും ഇവരെ നേരിടാന്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. അംറുല്ല സാലിഹിന്റെയും അഹ്മദ് മസ്ഊദിന്റെയും നേതൃത്വത്തിലുള്ള ദേശീയ പ്രതിരോധ സേന താലിബാനെ നേരിടാന്‍ സജ്ജമാകുന്നതിനിടെയാണ് താലിബാന്‍ സേന താഴ്‌വര വളഞ്ഞത്.
ഇവരുടെ കീഴിലുള്ള മൂന്ന് ജില്ലകള്‍ കഴിഞ്ഞദിവസം താലിബാന്‍ തിരികെ പിടിച്ചെടുത്തിരുന്നു. അതേസമയം തങ്ങളുടെ സേന പഞ്ചശിറിനു സമീപമാണെന്നും എന്നാല്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
താലിബാനെ ചെറുക്കുമെന്ന് മുന്‍ സോവിയറ്റ് അധിനിവേശത്തെ പ്രതിരോധിച്ച മുജാഹിദ്ദീന്‍ കമാന്‍ഡര്‍മാരിലൊരാളായ അഹ്മദ് ഷാ മസ്ഊദിന്റെ മകന്‍ അഹ്മദ് മസ്ഊദ് വ്യക്തമാക്കിയിരുന്നു. അംറുല്ല സാലിഹ് പഞ്ചശിറില്‍ താലിബാന്‍ വിരുദ്ധ സേനയിലെ അംഗങ്ങള്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്ന ഫോട്ടോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."