പെന്ഷന് വിതരണം നടത്താത്തതില്‍ പ്രതിഷേധം
പെരുമ്പാവൂര്‍: പെന്ഷന് വിതരണം നടത്താത്തതില്‍ വ്യാപക പ്രതിഷേധം. നെടുങ്ങപ്ര സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കുടിശിഖ ഉള്‍പ്പടെ നിരവധി മാസത്തെ പെന്ഷന് ബാങ്ക് അധികാരികളുടെ നിഷേധാത്മക നിലപാടുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
1000 രൂപയായി ഉയര്‍ത്തിയും കുടിശിഖ തീര്‍ത്തും ഓണത്തിനു മുന്‍പ് പെന്ഷന് നല്‍കാനുള്ള സര്‍ക്കാരിന്റെ പദ്ധതി ബോധപൂര്‍വ്വം തകര്‍ക്കാനുള്ള നീക്കമാണ് നെടുങ്ങപ്ര ബാങ്കിന്റേത്. അനധികൃത നിയമനം, മരം വെട്ടല്‍, ബാങ്കിന് ബാദ്ധ്യത വരുത്തിയ ഭരണസമിതി അംഗങ്ങളുടെ അയോഗ്യത തുടങ്ങി പല പരാതികളുംബാങ്കിന് എതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്.ഇതു കൂടാതെയാണ് പെന്ഷന് നല്‍കാത്ത ബാങ്കിന്റെ നിലപാട്.
ക്ഷേമ പെന്ഷന് കള്‍ അര്‍ഹരായവര്‍ക്ക് കൊടുക്കാത്ത ബാങ്കിനെതിരെ മുഖ്യമന്ത്രിക്കും വകുപ് മന്ത്രിക്കും പരാതി നല്കി. ഇന്ന്ബാങ്കിന്റെ നെടുങ്ങപ്രയിലെ ഹെഡ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."