യു.എ.ഇയില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി
ദുബയ്: കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് മാസ്‌ക് ഉപയോഗം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യു.എ.ഇ സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കി. നവംബര്‍ 7 തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഇളവുകള്‍ ബാധകമാണ്. രണ്ടര വര്‍ഷത്തെ കര്‍ശനമായ കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.
ആരോഗ്യകേന്ദ്രങ്ങളില്‍ ഒഴികെ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ഇല്ലാതെ പ്രവേശിക്കാം. ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും മാസ്‌ക് നിയമം ഒഴിവാക്കി. പള്ളികളില്‍ നിസ്‌കാരത്തിന് ഓരോരുത്തര്‍ക്കും പ്രത്യേകം മുസല്ല നിര്‍ബന്ധമില്ല. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസ് ആവശ്യമില്ല. ഈ ആപ്ലിക്കേഷന്‍ ആളുകള്‍ വാക്‌സിനേഷന്‍ ചെയ്തതാണോയെന്ന് മനസിലാക്കാന്‍ മാത്രമാണ് ഇനി ഉപയോഗിക്കുക. പോസിറ്റീവ് കേസുകള്‍ക്ക് അഞ്ച് ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമാണ്.
കോവിഡ്-19 പി.സി.ആര്‍ പരിശോധനയും ആരോഗ്യ സൗകര്യങ്ങളും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു. നിലവില്‍ രാജ്യത്ത് നിത്യേന 300ല്‍ താഴെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."