സ്വവര്‍ഗവിവാഹം; ഹരജിയില്‍ സുപ്രിം കോടതി നാളെ വിധി പറയും
സ്വവര്‍ഗവിവാഹം; ഹരജിയില്‍ സുപ്രിം കോടതി നാളെ വിധി പറയും
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി നാളെ വിധി പറയും. സ്വവര്‍ഗവിവാഹം സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് അംഗങ്ങള്‍. നാളെ രാവിലെ പത്തരയോടെ ഹര്‍ജികള്‍ കോടതി പരിഗണിക്കുമെന്നാണ് വിവരം. 20 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെവന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും നിയമപരമായ സങ്കീര്ണതകളുണ്ടാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."