അപൂര്‍വ ചന്ദ്രഗ്രഹണം നാളെ; എവിടെയെല്ലാം ദൃശ്യമാകും?; ഈ വര്‍ഷം ഇനിയും ഗ്രഹണങ്ങള്‍
ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം നാളെ സംഭവിക്കാന്‍ പോവുകയാണ്. ഈ വര്‍ഷമാകെ രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവുമാണ് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം രാവിലെ 10.23നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. രാവിലെ 10:23ന് തുടങ്ങി ഉച്ചയ്ക്ക് 03:02 വരെ ഗ്രഹണം തുടരും.
എന്താണ് ചന്ദ്ര ഗ്രഹണം
സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. പിന്നാലെ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കും. എന്നാല്‍ നാളത്തെ ചന്ദ്ര ഗ്രഹണത്തില്‍ ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ അല്ല വരുന്നത്. അതിനാല്‍ ഈ പ്രതിഭാസത്തിന് പറയുന്ന പേര് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എന്നാണ്.
എവിടെയെല്ലാം ദൃശ്യമാകും
അയര്‍ലന്‍ഡ്, ബെല്‍ജിയം, സ്‌പെയിന്‍, ഇംഗ്ലണ്ട്, സൗത്ത് നോര്‍വേ, ഇറ്റലി, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ഫ്രാന്‍സ്, അസുന്‍സിയോണ്‍, ബൊഗോട്ട, ഗ്വാട്ടിമാല എന്നിവയാണ് പ്രധാനമായും ചന്ദ്രഗ്രഹണത്തിന് സാക്ഷ്യംവഹിക്കുക. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം പോലെ ആയിരിക്കില്ല ഇത്. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായേക്കില്ല.
100 വര്‍ഷങ്ങള്‍ക്ക് ശേഷം
ഉത്തരേന്ത്യയിലെ ഹിന്ദുക്കളുടെ ആഘോഷദിനമായ ഹോളിദിനത്തില്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നവരാണ് ഹൈന്ദവവിശ്വാസികള്‍. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ബാധിക്കുമെന്നാണ് വിശ്വാസം. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം എത്തുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍
1- പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം: മാര്‍ച്ച് 25
2- സമ്പൂര്‍ണ സൂര്യഗ്രഹണം: ഏപ്രില്‍ 8
3- ഭാഗിക ചന്ദ്രഗ്രഹണം: സെപ്റ്റംബര്‍ 18
4- ആന്നുലാര്‍ സൂര്യഗ്രഹണം: ഒക്ടോബര്‍ 2
Here's how to catch glimpse of lunar eclipse tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."