HOME
DETAILS
MAL
വിവാദ കത്ത്; മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
backup
November 08 2022 | 16:11 PM
തിരുവനന്തപുരം: കത്തുവിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആര്യയുടെ വീട്ടില്‍വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയര്‍ മൊഴി നല്കാന് വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.
അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളില്‍ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടില്‍ കരിങ്കോടി കാണിച്ച കെഎസ്യു പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചു. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണം തീര്‍ക്കാനാണ് സി.പി.എം തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."