കോ-ഓപ്ടെക്സില് ഓണം സര്‍ക്കാര്‍ റിബേറ്റ് വില്പനയ്ക്ക് തുടക്കമായി
കോട്ടയം: കോ-ഓപ്ടെക്സിന്റെ കോട്ടയം ഷോറൂമില്‍ ഈ വര്‍ഷത്തെ ഓണം സര്‍ക്കാര്‍ റിബേറ്റ് വില്പനയ്ക്ക് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ പി ആര് സോന ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന നഗരസഭാ കൗണ്‍സിലര്‍ എസ് ഗോപകുമാര്‍ നിര്‍വ്വഹിച്ചു. സെപ്തംബര്‍ 14 വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. സ്പെഷ്യല്‍ സേവിംഗ് സ്കീം കനവ് നിനവ്തിട്ടത്തിലൂടെ 58 ശതമാനം ലാഭത്തില്‍ തുണികള്‍ ലഭിക്കും.
കാഞ്ചീപുരം പട്ട്, സോഫ്റ്റ് സില്‍ക്ക്സ്, പവിത്ര സില്‍ക്ക്സ്, പ്രിന്റഡ് സില്‍ക്ക് ഓര്‍ഗാനിക് വില്ലേജ് കോട്ടണ്‍, എന്നിവയ്ക്കുപുറമെ കേരളസാരി, ദോത്തീസ്, ലുങ്കീസ്, ബഡ്ഷീറ്റ്സ്, ഷര്‍ട്ട്സ്, ചുരിദാര്‍ കുര്‍ത്തീസ്, സെറ്റുമുണ്ടുകള്‍ എന്നിവ പുതുമയാര്‍ന്ന ഡിസൈനുകളില്‍ ലഭിക്കും.
ചടങ്ങില്‍ കാ-ഒപ്ടെക്സ് റീജിണല്‍ മാനേജര്‍ ആര് സുരേഷ് കുമാര്‍,പി ബാലമുരുകന്,ടി രാധാകൃഷ്ണന്,ആര് മോഹന്‍കുമാര്‍,കെ രവി, ആര്. നടരാജന്, കോട്ടയം മാനേജര്‍ കെ.വി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."