'വേട്ടയാടിപ്പിടിക്കും, നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരും' ; കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പുമായി ബൈഡന്
വാഷിങ്ടണ്‍: കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് മാപ്പില്ലെന്നും അവരെ വേട്ടയാടിപ്പിടിക്കുമെന്നും ബൈഡന് പറഞ്ഞു. ആക്രമണത്തില്‍ 13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ എഴുപതിലേറെ പേര് കൊല്ലപ്പെട്ടിരുന്നു.
'ആക്രമണം നടത്തിയവരും അമേരിക്കക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും. നിങ്ങള്‍ക്ക് ഇതിന് വലിയ വില നല്‍കേണ്ടി വരും' - ബൈഡന് പറഞ്ഞു.
ഭീകരവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം നിര്‍ത്തില്ല. ഒഴിപ്പിക്കല്‍ തുടരും'- വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് വ്യക്തമാക്കി.
ഐ.എസിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ ബൈഡന് പെന്റഗണ്‍ നിര്‍ദേശം നല്കി. 'ഈ ഐ.എസ് ഭീകരവാദികള്‍ വിജയിക്കില്ല. അമേരിക്കക്കാരെ രക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ സഖ്യകക്ഷികളെയും പുറത്തെത്തിക്കും. അമേരിക്കയെ വിരട്ടാനാകില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായത്. എഴുപതിലേറെ പേര് മരിച്ചതായാണ് കണക്ക്. 140 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."