HOME
DETAILS

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  
October 10, 2024 | 1:09 PM

CM to Inaugurate KSRTCs New AC Superfast Premium Service Next Week

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് യാത്രയ്ക്ക് തയ്യാറായി. 10 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയില്‍ ടിക്കറ്റ് നിരക്കുള്ള ബസില്‍ വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് മാത്രമല്ല ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്- തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്-തൃശൂര്‍ റൂട്ടുകളിലാണ് എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് പരിഗണിക്കുന്നത്. 

ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ തുടക്ക സമയത്ത് എംസി റോഡിനാണ് മുന്‍ഗണന നല്‍കുന്നത്. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളുമായി എത്തുന്ന എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിലൂടെ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും.

Kerala State Road Transport Corporation (KSRTC) is set to launch its new AC Superfast Premium Service, offering faster and more comfortable travel options for commuters. The service will be inaugurated by the Chief Minister next week, marking a significant upgrade in the state's public transport system. This new initiative aims to enhance the travel experience while catering to the growing demand for premium bus services in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  11 days ago
No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  11 days ago
No Image

വീണ്ടും ക്രിക്കറ്റ് ആവേശം; ലോക ചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുങ്ങി കേരളം

Cricket
  •  11 days ago
No Image

ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

oman
  •  12 days ago
No Image

'പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്സയില്‍ സമാധാനം, അമേരിക്കയെ ശക്തിപ്പെടുത്തി' അവകാശ വാദങ്ങള്‍ നിരത്തി ട്രംപ്

International
  •  12 days ago
No Image

പൊതുസ്ഥലങ്ങളിലെ വ്യാജ ക്യുആർ കോഡുകൾ; ജാഗ്രതാ നിർദ്ദേശവുമായി അബൂദബി പൊലിസ്

uae
  •  12 days ago
No Image

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു'; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഡബ്ല്യൂ.സി.സി

Kerala
  •  12 days ago
No Image

രൂപയുടെ വീഴ്ച തടയാൻ ആർബിഐ; പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കണോ?

uae
  •  12 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  12 days ago
No Image

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago