HOME
DETAILS

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

  
October 10, 2024 | 7:10 AM


റിയാദ്: സഊദിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റിന് പരിക്കേറ്റു. അതിർത്തി പ്രദേശമായ ജിസാനിൽ ആണ് സംഭവം. നാഷണൽ സെൻ്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാൻ്റ് പെസ്റ്റ്സ് ആൻഡ് ഡിസീസസിൻ്റെ ഉടമസ്ഥതയിലുള്ള എയർ ട്രാക്ടർ എടി-504 എന്ന വിമാനമാണ് തകർന്നത്.

വിമാനം ഹൈ വോൾട്ടേജ് വൈദ്യുത കമ്പിയിൽ ഇടിച്ചു വീഴുകയായിരുന്നു. അപകടത്തിൽ പൈലറ്റിൻ്റെ കാലിനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റു. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

ജിസാൻ മേഖലയിൽ കാർഷിക വിളകൾക്ക് മരുന്ന് സ്പ്രേ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻ്ററിൽ നിന്നുള്ള പ്രത്യേക സംഘം വിമാനാപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വൈദ്യുതി തടസ്സപ്പെട്ട എല്ലാവർക്കും റെക്കോർഡ് വേഗത്തിൽ സേവനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago