HOME
DETAILS

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

  
Web Desk
October 09 2024 | 18:10 PM

Prominent businessman Ratan Tata passed away

മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചിരിത്സയിലായിരുന്നു. ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991ൽ ജെ.ആർ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റ്സായ അദ്ദേഹം 2016ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെ തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റുമായിരുന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

    ജനനം: 1937 ഡിസംബര്‍ 28-ന് നവല്‍ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി ജനിച്ചു.
    വിദ്യാഭ്യാസം: മുംബൈയിലെ കാംപിയന്‍ സ്‌കൂളിലും കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് 1962-ല്‍ ബിഎസ്സി ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദവും 1975-ല്‍ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.

ടാറ്റ ഗ്രൂപ്പിലെ ജീവിതം

    1962: ടാറ്റ ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു.
    1963: ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ (ടിസ്‌കോ) ജംഷഡ്പുരില്‍ ജോലിയില്‍ പ്രവേശിച്ചു.
    1965: ടിസ്‌കോ എന്‍ജിനീയറിങ് ഡിവിഷനില്‍ ടെക്‌നിക്കല്‍ ഓഫീസറായി.
    1969: ടാറ്റ ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ റെസിഡന്റ് പ്രതിനിധിയായി.
    1970: ഇന്ത്യയില്‍ തിരിച്ചെത്തി ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ (ടിസിഎസ്) ചേര്‍ന്നു.
    1971: നെല്‍കോ (നാഷനല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ്) ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.
    1974: ടാറ്റ സണ്‍സിന്റെ ബോര്‍ഡ് മെമ്പറായി.
    1981: ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.
    1986-1989: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി.
    1991: ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ചെയര്‍മാനായി.

അംഗീകാരങ്ങളും വിരമിക്കല്‍

    2000: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2008: പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
    2012: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിച്ച് ചെയര്‍മാന്‍ ഇമെരിറ്റസായി.
    2023: ഓസ്‌ട്രേലിയയുടെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പദവി ലഭിച്ചു.

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  2 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  2 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago