HOME
DETAILS

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

  
October 10, 2024 | 10:08 AM

kerala-assembly-passes-resolution-against-one-nation-one-election

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് വേണ്ടി പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ വിരുദ്ധ പരിഷ്‌കരണമാണെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം.

ഈ നടപടി സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനവും പൂര്‍ണ കാലാവധിയിലേക്ക് തങ്ങളുടെ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവും ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കുമേലുമുള്ള കൈകടത്തലുമാണെന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. 

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത നീക്കമാണിത്. ചെലവ് ചുരുക്കാനും ഭരണം സുഗമമാക്കാനും മറ്റു ലളിതമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നിരിക്കെ ആശയം ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. 

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നു

Kerala
  •  4 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  4 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  4 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  4 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  4 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  4 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  4 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  4 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 days ago