നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എം.എല്‍.എമാരുടെ പിന്തുണയായി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്.
അതിനിടെ, ഒമര്‍ അബ്ദുള്ളയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
അതിനിടെ, ജമ്മു-കശ്മിരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭായോഗത്തില്‍ പാസാക്കുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ഡല്‍ഹി മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പരിമിതമായ അധികാരങ്ങളുള്ള സര്‍ക്കാരായി മാറാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നിലപാട്.
പ്രമേയം പാസാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും നേരിട്ട് വിഷയം ഉന്നയിക്കുമെന്നും ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. ഡല്‍ഹിയെപ്പോലെ ജമ്മു കശ്മിരിനെയും കാണരുത്. ഡല്‍ഹി എല്ലാകാലത്തും കേന്ദ്രഭരണ പ്രദേശമായിരുന്നു. ആരും ഡല്‍ഹിക്ക് സ്വതന്ത്ര സംസ്ഥാനപദവി വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍ ജമ്മു കശ്മിര്‍ 2019വരെ സ്വതന്ത്ര സംസ്ഥാനമായിരുന്നതാണ്. സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യം മണ്ഡലപുനര്‍നിര്‍ണയം, പിന്നീട് തെരഞ്ഞെടുപ്പ്, അടുത്തത് സംസ്ഥാന പദവി എന്നതാണ് വാഗ്ദാനം. ഇതില്‍ സംസ്ഥാന പദവി മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. തങ്ങള്‍ ബി.ജെ.പിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ല, ബി.ജെ.പി തങ്ങളുടെ നിലപാടിനെയും അംഗീകരിക്കുന്നില്ല. തങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കും. എന്നാല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. കശ്മിരിലെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയെന്നതാണ് ലക്ഷ്യം.കശ്മിരി ജനത കേന്ദ്രവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടാനല്ല കശ്മിരിലെ ജനം തങ്ങളെ തെരഞ്ഞെടുത്തത്. അവര്‍ക്ക് തൊഴില്‍ വേണം. വികസനവും വേണം. വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിനെല്ലാം സംസ്ഥാന പദവി പുനഃസ്ഥാപിക്കണം- ഉമര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."