HOME
DETAILS

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

  
Farzana
October 10 2024 | 07:10 AM

Massive Data Breach at Star Health Insurance Personal Information of 30 Million Indians Up for Sale

ഡല്‍ഹി: മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തില്‍ നിന്നാണ് ഭീകരമായ ഈ വിവര ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ വിവരച്ചോര്‍ച്ചയെന്നാണ് ടെക് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറസ് കമ്പനിയിലുണ്ടായ വിവരച്ചോര്‍ച്ച ഇന്ത്യയിലെ ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മൂന്ന് കോടി ഉപഭോക്താക്കളുടെ പാന്‍ നമ്പരും ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പരുമടക്കമുള്ള സുപ്രധാന സ്വകാര്യ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍ ചോര്‍ത്തി വില്‍പ്പനക്ക് വെച്ചതായാണ് റിപ്പോര്‍ട്ട് . 'xenZen' എന്നറിയപ്പെടുന്ന ഹാക്കറാണ് ഇതിന് പിന്നില്‍. 3.12 കോടി ഉപഭോക്താക്കളുടെ അതീവ സ്വകാര്യവിവരങ്ങളാണ് ചോര്‍ത്തിയത്. പേര്, പാന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജനനത്തീയതി, താമസസ്ഥല വിലാസങ്ങള്‍, പോളിസി നമ്പറുകള്‍,ആരോഗ്യ കാര്‍ഡിലെ വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ കൈയിലുണ്ടെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. സ്വകാര്യവിവരങ്ങളുള്‍പ്പെടുന്ന 7.24 ടിബി ഡാറ്റ ഒന്നേകാല്‍ കോടിരൂപക്ക് (150,000 ഡോളര്‍) വെബ്‌സൈറ്റില്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണ് ഹാക്കര്‍. ഒരുലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ എട്ട് ലക്ഷം രൂപക്ക് നല്‍കാമെന്നാണ് വാഗ്ദാനം.

വിവരങ്ങള്‍ സ്റ്റാര്‍ ഹെല്‍ത്ത് തനിക്ക് നേരിട്ട് ഡാറ്റ വിറ്റതാണെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. സ്റ്റാര്‍ ഹെല്‍ത്തിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫിസര്‍ അമര്‍ജീത് ഖനൂജ 150,000 ഡോളറിന് ഡാറ്റ വിറ്റതായി ഹാക്കര്‍ പറയുന്നു.  മെന്‍ലോ വെഞ്ച്വേഴ്‌സിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ഡീഡി ദാസ് എന്ന വ്യക്തി ഇതിന്റെ തെളിവുകള്‍ എക്‌സിലൂടെ പുറത്തിവിടുകയും ചെയ്തിട്ടുണ്ട്.  ഹാക്കറും ഖനൂജയും തമ്മിലുള്ള ഇമെയില്‍ ചര്‍ച്ചയുടെ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. 

അത് ഇത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ് കമ്പനിയും രംഗത്തെത്തി. കമ്പനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്നാണ് വിശദീകരണം. ഫോറന്‍സിക് അന്വേഷണം നടക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തില്‍ വ്യക്തത വരുത്താനായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ പ്രസ്താവന പുറത്തിറക്കി. കമ്പനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ഉപഭോക്താക്കളുടെ സേവനങ്ങളെ ബാധിക്കില്ല. സൈബര്‍ സുരക്ഷാ ടീമിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.ഉപഭോക്തൃ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്നും കമ്പനി പറഞ്ഞു.

അതേസമയം,ചോര്‍ത്തിയ വിവരങ്ങള്‍ വില്‍ക്കാന്‍വെച്ച വെബ്‌സൈറ്റില്‍ ഹാക്കര്‍ ചാറ്റ്‌ബോട്ടുകള്‍ ആരംഭിച്ചു. ചാറ്റ്‌ബോട്ടുകളുമായി സംവദിച്ച് ഡാറ്റയുടെ ഭാഗങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  7 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  7 days ago
No Image

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി

International
  •  7 days ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  7 days ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  7 days ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  7 days ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  7 days ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  7 days ago