രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിടുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയാതെയിരിക്കരുത്
ഉറങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിനിടുകയും പിന്നീട് ഉറങ്ങി എണീറ്റതിന് ശേഷം മാത്രം ചാര്‍ജിങ് പോര്‍ട്ടില്‍ നിന്നും ഫോണ്‍ മാറ്റുകയും ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി അപകടകരമായ രീതിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററികളാണ് നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത്.
രാത്രിമുഴുവന്‍ ചാര്‍ജു ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ചാര്‍ജിങ് പാറ്റേണ്‍ തകിടം മറിയാനും ഫോണ്‍ ചൂടാവുന്നത് വര്‍ധിക്കാനും കാരണമാവും. ഇതെല്ലാം ബാറ്ററിയുടെ ദീര്‍ഘായുസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
രാത്രി മുഴുവന്‍ ചാര്‍ജു ചെയ്യുകയെന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആവാന്‍ വേണ്ടതിന്റെ നാലിരട്ടി വൈദ്യുതിഫോണിലേക്കെത്തുന്നുവെന്നാണ് അര്‍ഥം. കാരണം രാത്രി ചാര്‍ജു ചെയ്യാന്‍ വെക്കുമ്പോള്‍ കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം ഫോണ്‍ ചാര്‍ജില്‍ ഇരിക്കാറുണ്ട്. അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ആവശ്യത്തിന് ചാര്‍ജ് ആവാന്‍ വേണ്ടി വരുന്ന സമയം.
ഇപ്പോഴുള്ള മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ചാര്‍ജ് ഫുള്‍ ആയാല്‍ തനിയെ ചാര്‍ജിങ് നിലക്കുന്ന സാങ്കേതികവിദ്യയുണ്ട്. എന്നാല്‍ ഈ സാങ്കേതിക വിദ്യയും നിങ്ങളുടെ ഫോണിന് രക്ഷയേകില്ല.ഫോണ്‍ പൂര്‍ണമായും ചാര്‍ജായി കഴിഞ്ഞാല്‍ ചാര്‍ജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്‌ഫോണുകളും വീണ്ടും ചാര്‍ജു ചെയ്തു തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
പൂര്‍ണമായും ഫോണിലെ ചാര്‍ജു തീരുന്നതു വരെ കാത്തു നില്‍ക്കുന്നതും ബാറ്ററിക്ക് ഗുണമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജു ചെയ്തു തുടങ്ങുമ്പോള്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ ചൂടാവുമെന്നതാണ് വെല്ലുവിളി. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണിലെ ചാര്‍ജ് 20% മുതല്‍ 80% വരെയാക്കി നിര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം.
Content Highlights:charging your phone overnight battery reduce battery life
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."