HOME
DETAILS

'ഹമാസിന് നേരെ ഇസ്‌റാഈല്‍ മിസൈല്‍ വിടുംപോലെ' ; എം.വി.ഡിയുടെ ഉപമയ്‌ക്കെതിരെ വിമര്‍ശനം, തിരുത്ത്

  
backup
October 19 2023 | 09:10 AM

correction-on-mvds-facebook-post

'ഹമാസിന് നേരെ ഇസ്‌റാഈല്‍ മിസൈല്‍ വിടുംപോലെ' ; എം.വി.ഡിയുടെ ഉപമയ്‌ക്കെതിരെ വിമര്‍ശനം, തിരുത്ത്

തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റിന്റെ (എം.വി.ഡി) ഫേസ്ബുക്ക് പോസ്റ്റിലെ ഉപമയ്‌ക്കെതിരെ വിമര്‍ശനം. ഹമാസിന് നേരെ ഇസ്‌റാഈല്‍ മിസൈല്‍ വിടുന്നതുപോലെ തുരുതുരാ എ.ഐ ക്യാമറ ചലാന്‍ വീട്ടിലേക്ക് വരുമ്പോള്‍' എന്ന ഉപമയ്‌ക്കെതിരെയാണ് വിമര്‍ശനം ശക്തമായത്.

വിമര്‍ശനം ശക്തമായതോടെ പോസ്്റ്റ് തിരുത്തിയിട്ടുണ്ട്. ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നെന്ന് നിങ്ങള്‍ ആലോചിച്ചോ 'മിസൈല്‍' വിടുന്നത് പോലെ തുരുതുരാ എ.ഐ ക്യാമകള്‍ എന്നാക്കിയാണ് തിരുത്തിയത്. വില്‍പ്പന നടത്തിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ ബോധവത്കരണ വീഡിയോ.

ആശുപത്രികളടക്കം തകര്‍ക്കുന്ന ഇസ്രായേലിന്റെ ക്രൂരത ട്രോള്‍ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍.

വില്‍പന നടത്തിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനാല്‍ പഴയ ഉടമക്ക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്ന് കാണിച്ച് നോട്ടീസ് വരുന്നത് തുടര്‍ക്കഥയായതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത വീഡിയോ. കെ.എല്‍. 2 എ.എം. 7108 നമ്പറിലുള്ള സകൂട്ടറിന്റെ വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ നടപടികള്‍ ഉദാഹരണമാക്കിയായിരുന്നു പോസ്റ്റ്.

എം.വി.ഡിയുടെ തിരുത്തിയ ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റ്

എം.വിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്(തിരുത്തിയത്)

ഇത്രയും കാലം ഞാന്‍ എവിടെയായിരുന്നു എന്ന് നിങ്ങള്‍ ആലോചിച്ചോ…

മിസൈല്‍ വിടുന്നതുപോലെ തുരുതുരാ എഐ ക്യാമറ ഈ ചലാന്‍ വീട്ടിലേക്ക് വിടുമ്പോള്‍ അതിലെ ഫൈന്‍ കണ്ട് ഞെട്ടിയിട്ടല്ലേ എന്നെ ഓര്‍ത്തത് ? എനിക്ക് ഒത്തിരി സങ്കടമുണ്ട്. എന്നെ എക്‌ചേഞ്ച് എന്ന് ഓമനപ്പേരില്‍ ഷോറൂമിന്റെ മൂലയില്‍ തള്ളി നിങ്ങള്‍ പുതിയ വണ്ടിക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ എനിക്ക് ശരിക്കും ഒറ്റപ്പെട്ട പോലെ തോന്നി. എന്നെ ഉത്തരവാദിത്തമുള്ള ആരെയെങ്കിലും ഏല്പിക്കാതെ നിങ്ങള്‍ പോയതിന്റെ ശിക്ഷയാ ഈ ചലാനൊക്കെ.

നിങ്ങള്‍ക്ക് തന്നതിനേക്കാള്‍ വില കൂട്ടി ഇവിടുന്ന് എന്നെ ഒരാള്‍ വാങ്ങി കൊണ്ടുപോയി. എനിക്ക് ഒരു ശ്രദ്ധയും തന്നില്ല. ഓടിയോടി എന്റെ നടുവൊടിഞ്ഞാലും എന്നെയൊന്ന് സര്‍വീസിന് കയറ്റിയില്ല. എന്റെ ഇന്‍ഷൂറന്‍സും പുതുക്കിയില്ല. ലൈസന്‍സ് ഇല്ലാത്ത പയ്യന്‍മാര് വരെ എന്റെ മുതുകില്‍ കുതിര കളിച്ചു. നിങ്ങളെയോര്‍ത്ത് ഞാന്‍ ആപത്ത് ഒഴിവാക്കാന്‍ എത്ര കഷ്ടപ്പെട്ടു എന്ന് അറിയാമോ ..

വണ്ടി ആര്‍ക്കെങ്കിലും വിറ്റ് ഒഴിവാക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റണം എന്ന് എത്രവട്ടം എവി ഡി മാമന്‍മാര്‍ പറഞ്ഞാലും നിങ്ങള്‍ കേള്‍ക്കില്ലല്ലോ.

ഇപ്പൊ വിറ്റ വണ്ടിക്ക് പെറ്റി വരുന്നു എന്ന് മെസഞ്ചറില്‍ സങ്കടം പറഞ്ഞപ്പോ എത്ര വേഗത്തിലും കൃത്യതയിലുമാ എം വി ഡി മാമന്‍മാര്‍ ഇടപെട്ടത്ത്. അവര്‍ മുമ്പ് എപ്പഴോ എന്നെ തടഞ്ഞ് നിര്‍ത്തി എഴുതിയ ചലാനില്‍ നിന്ന് എന്നെ ഇപ്പൊ കൊണ്ടു നടക്കുന്ന ചേട്ടന്റെ നമ്പര്‍ തപ്പി എടുത്ത് അവര്‍ ചേട്ടനെ നൈസായിട്ട് പൊക്കി.

ഇന്‍ഷുര്‍ ഇല്ല എന്നതിനാല്‍ എന്നെ പിടിച്ച് സ്റ്റേഷനില്‍ ഇട്ടു . ഇന്‍ഷുര്‍ പുതുക്കി എന്നെ നിയമപരമായി സ്വീകരിക്കാന്‍ തയ്യാറായി വന്നാലേ എന്നെ വിട്ടുകൊടുക്കൂ എന്ന് എംവി ഡി മാമന്‍ പറഞ്ഞപ്പോള്‍ ആ മാമനെപ്പറ്റി എനിക്ക് അഭിമാനം തോന്നി.

ഞാന്‍ ഇവിടെ സ്റ്റേഷനില്‍ വെയിലത്ത് തന്നെ ഇരിപ്പുണ്ട്. ഇന്നലെ രാത്രി നല്ല ഇടിയും മഴയുമായിരുന്നു. എന്നെയൊന്ന് വന്ന് കണ്ട് നിയമപരമായി ആ ചേട്ടന് ആര്‍സിയില്‍ പേര് മാറ്റി കൈ പിടിച്ച് കൊടുക്കുമോ ?

നിങ്ങളുടെ വണ്ടി കൊടുക്കുമ്പോള്‍ ഇത്തിരി ഇഷ്ടത്തോടെ ആര്‍സിയില്‍ പേര് മാറ്റിത്തന്നെ കൊടുക്കണം. സെക്കന്‍സ് ഡീലര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള ചില കാര്യങ്ങള്‍ക്ക് എത്രയും പെട്ടന്ന് തീര്‍പ്പായി ശക്തമായ ഒരു നിയമം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പിന്നീട് ആരും എക്‌സ് ചേഞ്ച് എന്ന് പറഞ്ഞ് പറ്റിക്കപ്പെടില്ല. ഇപ്പോള്‍ വീട്ടില്‍ പത്രം വരുത്താറില്ലേ. കോടികളുടെ നഷ്ടപരിഹാരം ഉടമ നല്‍കാന്‍ വിധിക്കുന്ന ആക്‌സിഡന്റ് ക്ലെയിം കേസുകള്‍ പത്രത്തില്‍ വായിക്കാറില്ലേ ?

കൂടുതല്‍ കാര്യങ്ങള്‍ എന്നെ കൈപിടിച്ച് കൊടുക്കാന്‍ സ്റ്റേഷനില്‍ വരുമ്പോള്‍ പറയാം …

എന്ന് നിങ്ങളുടെ

KL2AM7108

മഞ്ചാടി നിറമുള്ള

സ്‌കൂട്ടര്‍

(ഒപ്പ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago