ആപ്പിളിനെ തകര്‍ത്ത് സാംസങ്; വില്പനയില് ഒന്നാം സ്ഥാനത്ത്, ക്ലിക്കായത് ഈ മോഡല്‍
ആപ്പിളിനെ തകര്‍ത്ത് സാംസങ്; വില്പനയില് ഒന്നാം സ്ഥാനത്ത്
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തങ്ങള്‍ക്ക് അമരക്കാരില്ലെന്ന് അഹങ്കരിച്ച ആപ്പിളിനെ തകര്‍ത്ത് സാംസങ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് മോഡലുകളെല്ലാം വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. അതിന് പുറമേ ഗ്യാലക്സി എസ്23 എഫ്ഇ സ്പെഷ്യല്‍ ഫാന്‍ എഡിഷന് കൂടി പുറത്തിറക്കിയതോടെ സാംസങ്ങിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം നേടാന്‍ സാധിച്ചിരിക്കുകയാണ്.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലാണ് സാംസങ്ങ് മുന്നിലെത്തിയ കാര്യം പറയുന്നത്. ആരൊക്കെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കൊമ്പന്മാരെന്നും, ട്രെന്‍ഡുകള്‍ എന്തെന്നുമെല്ലാം ഇതില്‍ പറയുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ പ്രധാന കമ്പനികള്‍ സാംസങ്ങും, ആപ്പിളുമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള വിപണിയിലെ മൊത്തം വില്‍പ്പനയുടെ ഇരുപത് ശതമാനവും സാംസങ്ങിന്റെ ഫോണുകളാണ്.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലാണ് വില്‍പ്പനയില്‍ സാംസങ്ങ് വലിയ നേട്ടമുണ്ടാക്കിയത്.വില്‍പ്പനയില്‍ ഏറ്റവും അമ്പരപ്പിച്ചതും അതുകൊണ്ട് സാംസങ്ങാണ്.അതേസമയം ആപ്പിളാണ് രണ്ടാം സ്ഥാനത്ത്. ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ പതിനാറ് ശതമാനമാണ് അവര്‍ക്കുള്ളത്. ഐഫോണ്‍ പതിനഞ്ച് സീരീസ് പലയിടത്തും പരിമിതമായ രീതിയിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഈ ഫോണിനെ കുറിച്ച് മികച്ച അഭിപ്രായമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."