മൈസൂരു കൂട്ടബലാത്സംഗം: പ്രതികളില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; എല്ലാവരും തിരുപ്പൂര്‍ സ്വദേശികള്‍
മൈസൂരു:എം.ബി.എ. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കേസില്‍ മലയാളി വിദ്യാര്‍ഥികള്‍ അടക്കം 35 പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡി.ജി.പി അറിയിച്ചു.
മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ഥിനിയെ ആറ് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മണിക്കൂറുകളോളമാണ് ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് 22കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനി ഇരയായത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ വിദ്യാര്‍ഥിനിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."