HOME
DETAILS

'ഒരുസമര നൂറ്റാണ്ട് 'വി.എസിന് ഇന്ന് നൂറാം പിറന്നാള്‍

  
backup
October 20 2023 | 04:10 AM

vs-achuthandan-100-years-birthday

'ഒരുസമര നൂറ്റാണ്ട് 'വി.എസിന് ഇന്ന് നൂറാം പിറന്നാള്‍

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായതിനാല്‍ പ്രത്യേകം ആഘോഷങ്ങളില്ല. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലാണ് വി.എസുള്ളത്. ജന്മദിനത്തില്‍ പതിവുപോലെ പായസം വയ്ക്കും. കേക്ക് മുറിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വി.എസിന്റെ മുന്‍ പ്രസ് സെക്രട്ടറിയുമായ കെ.വി സുധാകരന്‍ രചിച്ച പുസ്തകം 'ഒരുസമര നൂറ്റാണ്ട് 'ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മന്ത്രിമാരും സി.പി.എം നേതാക്കളും പങ്കെടുക്കും.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 2019ഒക്ടോബര്‍ 24ന് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലേക്കും പൂര്‍ണവിശ്രമത്തിലേക്കും മാറി. കൈയുടെ ചലനശേഷിയെ ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. വാര്‍ധക്യത്തിന്റെ അവശതകളിലും പത്രങ്ങള്‍ വായിച്ചുകേട്ടും ചാനലുകള്‍ കണ്ടും വാര്‍ത്തകളെല്ലാം അദ്ദേഹം അറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കത്തിലെ മുന്നണിപ്പോരാളിയായിരുന്നു വി.എസ്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം സംഭവ ബഹുലമായ നിമിഷങ്ങളില്‍ കൂടിയായിരുന്നു കടന്നുപോയത്. 1964ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വി.എസാണ്. മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യയാണ്. അനുഭവങ്ങളുടെ കരുത്തില്‍ വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അടയാളം കൂടി സൃഷ്ടിക്കപ്പെടുകയാണ്.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇടുക്കിയിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ വി.എസ് സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദൗത്യം സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിയാണ്. അന്ന് ആ ദൗത്യം അട്ടിമറിച്ചത് സി.പി.ഐ നേതൃത്വവും സി.പി.എമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ.സുരേഷ് കുമാര്‍ തന്നെ വെളിപ്പെടുത്തി. സി.പി.ഐയില്‍ നിന്നാണ് വി.എസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നൂറാം ജന്മദിനത്തില്‍ പാലക്കാട് മുണ്ടൂരില്‍ പാര്‍ട്ടി അനുഭാവികള്‍ സംഘടിപ്പിക്കുന്ന 'നൂറിന്റെ നിറവില്‍ വി എസ്' എന്ന പരിപാടിയിലേക്ക് വി.എസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റും സന്തത സഹചാരിയുമായിരുന്ന എ.സുരേഷിനെ ആദ്യം ഉള്‍പ്പെടുത്തിയതും പിന്നീട് ഒഴിവാക്കിയതും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago