HOME
DETAILS

അടൂരില്‍ സ്‌കാനിങ്ങിന് എത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

  
backup
November 12, 2022 | 4:38 AM

kerala-radiographer-arrested-for-filming-woman-changing-clothes111

അടൂര്‍ (പത്തനംതിട്ട): സ്വകാര്യ സ്‌കാനിങ് സെന്ററില്‍ സ്‌കാനിങ്ങിന് എത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യം പകര്‍ത്തിയ കേസില്‍ റേഡിയോഗ്രോഫറെ പൊലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ നഗരത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ അടുത്തിടെ ആരംഭിച്ച ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രോഫര്‍ കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശി രഞ്ജിത്ത് (24) ആണ് പിടിയിലായത്.

എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി യുവതി വസ്ത്രം മാറുന്നതിനിടെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വസ്ത്രം മാറുന്ന മുറിക്ക് സമീപം മറഞ്ഞു നിന്ന് രംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് രഞ്ജിത്ത് പകര്‍ത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മനസിലായതോടെ ബഹളമുണ്ടാക്കി പൊലിസിനെ അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലിസ് സ്ഥലത്തെത്തി രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാന രീതിയില്‍ മുന്‍പും പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago