HOME
DETAILS

ജെന്‍ഡര്‍ ന്യൂട്രാലിറ്റി മാനവിക, സ്ത്രീവിരുദ്ധ ആശയം: എം.എം.അക്ബര്‍

  
backup
November 12, 2022 | 6:15 AM

mm-akber-uae
ദുബൈ: ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് എം.എം.അക്ബര്‍. ഇതിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വര്‍ത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണമെന്നും എം.എം അക്ബര്‍ അഭിപ്രായപ്പെട്ടു. മതനിരാസം ലിബറലിസം; ഒളിയജണ്ടകള്‍ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബൂദബി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ നാഗരികതയുടെ വളര്‍ച്ചയുടെ അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തും, ലൈംഗിക ന്യുനപക്ഷങ്ങളെയും സ്ത്രീ സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചൂഷണം ചെയ്തുമാണ് ജെന്റര്‍ പൊളിറ്റിക്സ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇവയ്ക്കു പിന്നിലെ ഒളിയജണ്ടകള്‍ സമൂഹം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കോഴിക്കോട് നടക്കാനിരിക്കുന്ന പത്തതാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സമ്മേളനം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടര്‍ മുനീര്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. മുസ്തഫാ തന്‍വീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇസ്ലാഹി സെന്റര്‍ ആക്ടിങ് പ്രസിഡന്റ് വി.വി ഫാറൂഖ് അധ്യക്ഷനായി. മഷ്ഹൂദ് പുളിക്കല്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുസ്സലാം, കെ.എം.സി.സി അബൂദബി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഷ്‌കര്‍ നിലമ്പൂര്‍, മുഹമ്മദ് മുഹ്‌സിന്‍ ടി.സി, ഹാരിസ് അന്‍സാരി പ്രസംഗിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  7 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  7 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  7 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  7 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  7 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  7 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  7 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  7 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  7 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  7 days ago