ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്;ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലെ വിവിധ സ്‌കോളര്‍ഷിപ്പുകളെ പരിചയപ്പെടാം
ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്; ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലെ വിവിധ സ്‌കോളര്‍ഷിപ്പുകളെ പരിചയപ്പെടാം
ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളാണ് ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ് എന്നിവ. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും യൂണിവേഴ്‌സിറ്റികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. താമസം, യാത്ര, ട്യൂഷന്‍ ഫീസ്, എന്നിവയൊക്കെ ഉള്‍പ്പെടുന്നവയാണ് ഇത്തരം പദ്ധതികള്‍. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളെ കുറിച്ചാണ് താഴെ പറയുന്നത്.
- ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി
ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ലോക യൂണിവേഴ്‌സിറ്റി റാങ്കിങില്‍ ആദ്യ സ്ഥാനത്തെത്തിയ സര്‍വ്വകലാശാലയാണ് ഓക്‌സ്‌ഫോര്‍ഡ്. ഇവിടെ പഠനത്തിനായെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ നടത്തി വരുന്നു. കണക്കുകള്‍ പ്രകാരം ഓക്‌സ്‌ഫോര്‍ഡിലെ മൊത്തം വിദ്യാര്‍ഥികളില്‍ 42 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ഓക്‌സ്‌ഫോര്‍ഡില്‍ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി പത്തോള കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എല്ലാ വര്‍ഷവും യൂണിവേഴ്‌സിറ്റി നല്‍കി വരുന്നു. മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്കായി ട്യൂഷന്‍ ഫീസ്, താമസച്ചെലവ്, മറ്റ് പഠന ചെലവുകള്‍, യാത്ര ചെലവ് എന്നിവക്കായി ഏറ്റവും ചുരുങ്ങിയത് 16,164 പൗണ്ട് മുതല്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മുഴുവന്‍ സമയ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ അക്കാദമിക മികവിന്റെയും സാമ്പത്തിക ചുറ്റുപാടിന്റെയും അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യത്തിന് തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കുന്നതിനായി https://cscuk.fcdo.gov.uk/scholarships/commonwealth-shared-scholarships/ ലിങ്ക് സന്ദര്‍ശിക്കുക.
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് പുറമെ, ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ക്കായി Ertegun Graduate Scholarship programme നിലവിലുണ്ട്. മാത്രമല്ല, ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്, ഹെല്‍മോര്‍ സ്‌കോളര്‍ഷിപ്പ്, ഓക്‌സ്‌ഫോര്‍ഡ്-ആന്‍ഡേഴ്‌സണ്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് ഇന്‍ ഹിസ്റ്ററി, എഞ്ചിനീയറിങ് പഠനക്കാര്‍ക്കായി ഓക്‌സ്‌ഫോര്‍ഡ്- ആഷ്ടണ്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്, എന്നിവയും നിലവിലുണ്ട്.
- ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
ലോകത്തിലെ മികച്ച പഠന കേന്ദ്രമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കി വരുന്നുണ്ട്. പഠനത്തിനായി വരുന്ന മുഴുവന്‍ ചെലവുകളും വഹിക്കുന്ന ആനുകൂല്യങ്ങള്‍ മുതല്‍ വിവിധ വിഷയങ്ങള്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ട്. ഹാര്‍വാര്‍ഡ് തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് അവരുടെ വിദ്യാര്‍ഥികളില്‍ ഏകദേശം 55 ശതമാനത്തിന് മുകളില്‍ ആളുകളും ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നവരാണെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അഞ്ചിലൊന്ന് ഹാര്‍വാര്‍ഡ് വിദ്യാര്‍ഥികളും പഠനത്തിനായി യാതൊരു ഫീസും അടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന സമയത്ത് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഹാര്‍വാര്‍ഡില്‍ പ്രവേശനം നേടിയ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാന രേഖകള്‍, ഇന്‍കം ടാക്‌സ് രേഖകള്‍, അക്കാദമിക റിപ്പോര്‍ട്ട്, മറ്റ് എക്‌സ്ട്രാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://college.harvard.edu/financial-aid/how-aid-works/types-aid സന്ദര്‍ശിക്കുക.
- കേംബ്രിഡ്ജ്
കേംബ്രിഡ്ജ് കോമണ്‍വെല്‍ത്ത്, ഗെയ്റ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളര്‍ഷിപ്പ്, കാന്‍സര്‍ റിസര്‍ച്ച് യു.കെ കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്ഷിപ്പ്, എം.ആര്‍.സി സ്റ്റുഡന്റ്ഷിപ്പ്, ഹെര്‍ഷല്‍ സ്മിത്ത് റിസര്‍ച്ച് സ്റ്റുഡന്റ്ഷിപ്പ്, ട്രിനിറ്റി എക്‌സ്റ്റേണല്‍ റിസര്‍ച്ച് സ്റ്റുഡന്റ്ഷിപ്പ്, ക്രിഷ്ണന്‍-ആങ് സ്റ്റുഡന്റ്ഷിപ്പ്, തുടങ്ങിയ വിവിധ സ്‌കോളര്‍ഷിപ്പുകളാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഇതില്‍ തന്നെ ഗെയ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ് യു.കെയിലെ തന്നെ ഏറ്റവും കൂടുതല്‍ തുക ആനുകൂല്യമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. ട്യൂഷന്‍ ഫീ, സ്റ്റുഡന്റ് വിസ, ഹെല്‍ത്ത് സര്‍ച്ചാര്‍ജ്, താമസം എന്നിവക്കായി ഏകദേശം 35,000 പൗണ്ട് മുതല്‍ 65,000 പൗണ്ട് വരെയാണ് ആനുകൂല്യമായി ലഭിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യക്കാരടക്കമുളള 255 രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേംബ്രിഡ്ജില്‍ പി.എച്ച്.ഡി, മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.
അക്കാദമിക മികവിന്റെയും, കോഴ്‌സുകളുടെയും, സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കുന്നതിന് https://www.student-funding.cam.ac.uk/fund/gates-cambridge-scholarship-2023 സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."