HOME
DETAILS
MAL
രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്
backup
October 21 2023 | 07:10 AM
രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അടുത്ത രണ്ട് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് കോൺസുലേറ്റ് അതിന്റെ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. ഒക്‌ടോബർ 23,24 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചത്. മഹാനവമി, ദസറ ദിനങ്ങളോട് അനുബന്ധിച്ചാണ് അവധിയെന്ന് കോൺസുലേറ്റ് അറിയിച്ചു.
അതേസമയം അടിയന്തിര ഘട്ടങ്ങളിൽ കോൺസുലേറ്റുമായി ഫോണിൽ ബന്ധപ്പെടാമെന്ന് ഓഫീസ് അറിയിച്ചു. എമർജൻസി നമ്പറായ 800-46342 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. 971543090571 എന്ന വാട്സാപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."